Advertisment

എല്ലാവരുടേതുമാണ് ഇന്ത്യ: വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രക്ഷോഭം- ബഹുജന റാലി കണ്ണൂരില്‍ ഏപ്രില്‍ 11ന്

author-image
admin
New Update

കണ്ണൂര്‍:  വെല്‍ഫെയര്‍ പാര്‍ട്ടി ഏപ്രില്‍ 1 മുതല്‍ 18 വരെ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ബഹുജന റാലി ഏപ്രില്‍ 11 ന് കണ്ണൂരില്‍ നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ഭാരാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Advertisment

സംഘ്പരിവാര്‍ നിയന്ത്രിത ബി.ജെ.പി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളിലും ദലിതരെയും മുസ്ലിങ്ങളെയും മറ്റ് മത്‌ന്യൂനപക്ഷങ്ങളേയും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെയുമാണ് 'എല്ലാവരുടേതുമാണ് ഇന്ത്യ' എന്ന ദേശീയ പ്രക്ഷോഭം പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി കേവല ഭൂരിപക്ഷത്തോടെ സ്വതന്ത്രാധികാരം ലഭിച്ച ബി.ജെ.പിയുടെ ഭരണം ആര്‍.എസ്.എസിന്റെ സമഗ്രാധിപത്യത്തിന് വഴിയൊരുക്കുകയാണ്.

publive-image

ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തി സമഗ്രാധിപത്യം നേടാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. വിചാരധാരയില്‍ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിങ്ങളെയും ക്രൈസ്തവരെയും വംശീയ ഉന്മൂലനത്തിന് ശ്രമിക്കുന്നു.

സാസ്‌കാരിക-സാമൂഹ്യാധിപത്യം ആര്‍.എസ്സഎസിനും കോര്‍പ്പറേറ്റുകള്‍ക്കും എന്ന സമവാക്യമാണ് തുടക്കംമുതലേ സംഘ്പരിവാറിന്റേത്. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധവും കര്‍ഷദ്രോഹ നടപടികളും തൊഴിലാളി വിരുദ്ധ നിലപാടുകളും ഇതിന്റെ ഭാഗമാണ്.

അദാനിപോലെയുള്ള വമ്പന്‍മാരുമായാണ് മോദിയുടെയും കൂട്ടരുടെയും സൗഹൃദം. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം സമ്പൂര്‍ണമായി കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാക്കിയതും മോദി സര്‍ക്കാരാണ്. രാജ്യത്തിന്‍െ സാമ്പത്തിക സുസ്ഥിതിയെയും കാര്‍ഷിക മേഖലയെയും മോദി ഭരണം സമ്പൂര്‍ണമായി തകര്‍ത്തു.

പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ രാജ്യമെമ്പാടും നടന്ന ദലിത് പ്രക്ഷോഭത്തെ ബി.ജെ.പി സര്‍ക്കാരുകള്‍ തോക്കു കൊണ്ടാണ് നേരിട്ടത്. 11 പേരെയാണ് പോലീസും ആര്‍.എസ്.എസ് ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കാര്‍ഷിക കടം മൂലം വലഞ്ഞ കര്‍ഷകര്‍ കഴിഞ്ഞ ജൂണില്‍ നടത്തിയ സമരത്തിനു നേരേയും സമാന നിലപാടാണ് ബി.ജെ.പി സര്‍ക്കാരുകളെടുത്തത്. 7 കര്‍ഷകരാണ് അന്ന് മധ്യപ്രദേശില്‍ കൊല്ലപ്പെട്ടത്

പശുവിന്റെ പേരില്‍ രാജ്യത്ത് ദലിതര്‍ക്കും മുസ്ലിങ്ങള്‍ക്കും നേരേ നടക്കുന്ന കൊലകളെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുക, രാജ്യത്തെ നിയമ നിര്‍മാണ സഭകളില്‍ മുസ്ലിങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രതിനിധ്യം ഉറപ്പാക്കുക, എസ്.സിഎസ്.ടി ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം ലഘൂകരിക്കുന്നതിനെ തടയുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ പിന്‍വലിക്കുക, വനികതകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും 33% സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഏപ്രില്‍ 18 ന് പാര്‍മെന്റ് മാര്‍ച്ചും നടക്കും

ഏപ്രില്‍ 11ന് വൈകിട്ട് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന ബഹുജന റാലി പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര, സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ് മറ്റ് ജില്ലാ സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്യും.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍

1. റസാഖ് പാലേരി (സംസ്ഥാന വൈസ് പ്രസിഡന്റ്)

2. ജബീന ഇര്‍ഷാദ് (സംസ്ഥാന സെക്രട്ടറി)

3. സൈനുദ്ദീന്‍ കരിവെള്ളൂര്‍ (ജില്ലാ പ്രസിഡന്റ്)

4 ബെന്നി ഫെര്‍ണാണ്ടസ് (ജില്ലാ ജനറല്‍ സെക്രട്ടറി)

5 പ്രസന്നന്‍ പള്ളിപ്രം (ജില്ലാ വൈസ് പ്രസിഡന്‍)

Advertisment