Advertisment

തിന്മകളിൽ നിന്നകലാൻ ആത്മീയ സദസ്സുകൾ വർദ്ധിപ്പിക്കണം - സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ അൽ യമാനി

author-image
admin
New Update

കാസറഗോഡ്:  ആത്മീയ സദസ്സുകൾ തിന്മകളുടെ അകലം കുറക്കാൻ സഹായമാകുമെന്നും അതിനാൽ മജ്ലിസുന്നൂർ പോലുള്ള ആത്മീയ സദസ്സുകൾ വർദ്ധിപ്പിക്കണമെന്ന് എസ് വൈ എസ് മണ്ഡലം പ്രസിഡണ്ട് സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ അൽയമാനി എസ് വൈ എസ് ,എസ് കെ.എസ്.എസ്.എഫ് ആലൂർ ശാഖ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച വാർഷിക പരിപാടിയുടെ ആത്മീയ സദസ്സിന് നേതൃത്വം നൽകി കൊണ്ട് പറഞ്ഞു.

Advertisment

publive-image

വാർഷിക പരിപാടിയുടെ അവസാനദിനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയും പൊവ്വൽ ജുമാ മസ്ജിദ് ഖത്തിബുമായ സുബൈർ ദാരിമിയുടെ മുഖ്യ പ്രഭാഷണത്തോടെ ആരംഭിച്ചു സ്വാഗത സംഘം കമ്മിറ്റി വർക്കിംഗ് കൺവീനർ അബ്ദുല്ല ആലൂർ അദ്ധ്യക്ഷത വഹിച്ചു സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ പ്രസംഗിച്ചു.

publive-image

മൻസൂർ ഫൈസി,സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, മദ്രസമാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് ബി.എം അബൂബക്കർ ,എസ് വൈ എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂർ, സ്വാഗത സംഘം ചെയർമാൻ കെ കെ അബ്ദുല്ല ഹാജി, ആലൂർ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എ.ടി അബുബക്കർ ഹാജി, എ കെ അബ്ബാസ്, എ മുഹമ്മദ് കുഞ്ഞി, മഷൂദ് മീത്തൽ, ശിഹാബുദ്ധീൻ, ഇർഷാദ്, സഹൽ, കാദർ എം.എ, സഹീദ്, എന്നിവർ സംബന്ധിച്ചു അബ്ദുൾ ഖാദർകോളോട്ട് സ്വാഗതവും അസീസ് എം.എ നന്ദിയും പറഞ്ഞു.

Advertisment