Advertisment

ആലൂർ കൾച്ചറൽ ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സംയുക്താ ആഭിമുഖ്യത്തിൽ ജലദിനാചരണവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും നടത്തി

author-image
admin
New Update

ആലൂർ:  ആലൂർ കൾച്ചറൽ ക്ലബ്ബിന്റെയും നെഹ്റു യുവ കേന്ദ്രയുടേയും സംയുക്താ ആഭിമുഖ്യത്തിൽ ജലദിനാചരണവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും നടത്തി.

Advertisment

വ്യാഴാഴ്ച വൈകിട്ട് നടന്ന പരിപാടി ആദൂർ സർക്കിൾ ഇൻസ്‌പെക്ടർ  മാത്യു എം എ ഉദ്ഘാടനം ചെയ്‌തു. കാസറഗോഡ് സിവിൽ എക്സൈസ് ഓഫീസർ  ചാൾസ് ജോസ്, ഉപേന്ദ്രൻ പി എന്നിവർ മുഖ്യാതിഥികളായിരുന്നു.

publive-image

ആലൂർ ജമാഅത്ത്‌ ഖത്തീബ് മുഹമ്മദ്‌ കുഞ്ഞി ഹനീഫി, എ.ടി അബൂബക്കർ, ബി. കെ ഹംസ ആലൂർ, ടി.എ അബ്ദുൽ ഖാദർ, ഇസ്മായിൽ മാസ്റ്റർ,എ.കെ അബ്ബാസ്, അഷ്‌റഫ്‌ എൻ.എ എന്നിവർ സംസാരിച്ചു.

ആലൂർ കൾച്ചറൽ ക്ലബ് പ്രസിഡന്റ്‌ ലത്തീഫ് ടി. എ ടെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിയിൽ ക്ലബ് സെക്രട്ടറി അബ്ദു സമദ് വൈറ്റലൈൻ സ്വാഗതവും അബ്ദുള്ള എ.ടി നന്ദിയും അറീച്ചു.

Advertisment