Advertisment

സ്വാതന്ത്ര്യ ദിനത്തിൽ ശ്രദ്ധേയമായ രണ്ട് മാഗസിനുകൾ പുറത്തിറക്കി സറോളി മദ്റസാ വിദ്യാർത്ഥികൾ

author-image
admin
Updated On
New Update

ഗാളിമുഖം:  രാജ്യം തീഷ്ണമായ സ്വാതന്ത്യ സമര ചരിതങ്ങളുടെ ഓർമ്മകൾ വീണ്ടും പുതുക്കിയപ്പോൾ ആ വീര കഥകൾ കോറിയിട്ട് ഗാളിമുഖം സറോളി മദ്റസ വിദ്യാർത്ഥികൾ രണ്ട് വ്യത്യസ്ത മാഗസിനുകൾ പുറത്തിറക്കി.

Advertisment

മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷകളിൽ ലേഖനങ്ങൾ, കവിതകൾ, പ്രശ്നോത്തരി തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് മാഗസിനുകളിലുള്ളത്. ടീം സൈതൂൻ നിർമ്മിച്ച _'എന്റെ ഭാരതം'_ മികച്ച മാഗസിനായി തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ് വൺ വിദ്യാർത്ഥിനി നൗഷാബാ ഹാശ്മിയാണി തിന്റെ ചീഫ് എഡിറ്റർ.

publive-image

ടീം റൈഹാൻ നിർമ്മിച്ച _'അഭിമാന പതാക'_ മികച്ച രണ്ടാമത്തെ മാഗസിനായി തെരഞ്ഞെടുക്കപ്പെട്ടു. പ്ലസ് വൺ വിദ്യാർത്ഥിനി സുവൈബതുൽ അസ്ലമിയ്യയാണിതിന്റെ ചീഫ് എഡിറ്റർ. ഫലസ്തീനിലെയും മറ്റു പല രാഷ്ട്രങ്ങളിലേയും ജനത സ്വാതന്ത്ര്യത്തിനായി ദാഹിക്കമ്പോൾ ഏഴ് പതിറ്റാണ്ട് മുമ്പ് നമ്മുടെ രാഷ്ട്ര ശിൽപികൾ നേടിത്തന്ന സ്വാതന്ത്ര്യാമൃതാണ് നാമിന്ന് അനുഭക്കുന്നത്.

രാജ്യത്ത് നിന്ന് വർഗീയതയും ഫാസിസവും തുടച്ചു നീക്കിയാലേ സ്വാതന്ത്ര്യാമൃത് വരും തലമുറക്ക് നുകരാൻ കഴിയൂ -ഇങ്ങനെ ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും മാഗസിനിൽ കുട്ടികൾ നടത്തുന്നുണ്ട്. രാജ്യത്തു നിന്ന് വൈദേശികളെ തുരത്തിയോടിക്കാൻ അവസാന ശ്വാസം വരെ പട പൊരുതിയ ടിപ്പു സുൽത്താന്റെ വീര ചരിതം രണ്ടു മാഗസിനുകളിലും പരാമർശിക്കുന്നുണ്ട്.

മികവുറ്റ മാഗസിനുകൾ തയ്യാറാക്കിയ വിദ്യാർത്ഥികളെ മദ്റസയിലെ പ്രധാനാധ്യാപകൻ അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, അധ്യാപകരായ ഇബ്റാഹീം നഈമി, ബഷിർ മുസ്ലിയാർ കുണ്ടാർ എന്നിവർ അനുമോദിച്ചു.

Advertisment