Advertisment

ഹൃദയത്തില്‍ ഈമാനില്ലാത്തവര്‍ക്ക് പ്രവാചകനെ സ്നേഹിക്കാനാവില്ല - ഹസ്ബുള്ളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം

author-image
admin
New Update

ബോവിക്കാനം:  ഹൃദയത്തില്‍ ഈമാനില്ലാത്തവര്‍ക്ക് പ്രവാചകരെ സ്നേഹിക്കാനോ,യഥാര്‍ത്ഥ വിശ്വാസിയാകനോ കഴിയില്ലെന്ന് സയ്യിദ് ഹസ്ബുളളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം പറഞ്ഞു.

Advertisment

publive-image

മനസ്സ് എപ്പോഴും നന്മയാണ് ആഗ്രഹിക്കേണ്ടതെന്നും അഹങ്കാരം,അസൂയ, കുശുമ്പ്,പക തുടങ്ങിയ ആന്തരീക രോഗങ്ങള്‍ മനസ്സിനെ മലീമസമാക്കുമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.

ബോവിക്കാനം ആല്‍നടുക്കയില്‍ നടക്കുന്ന മാസാന്ത നൂറാനിയ സ്വലാത്ത് മജ്ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹനീഫ് സഖാഫി മൂലടുക്കം അധ്യക്ഷത വഹിച്ചു.

അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് ഫാളിലി,അബ്ദുല്ല സഖാഫി ആലൂര്‍,അബ്ദുല്ല മാഷ്,ആശിഫ് ബെളളിപാടി,ഹനീഫ ഹാജി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Advertisment