Advertisment

എസ്.എസ്.എഫ്. സെനറ്റ് ജില്ലാ നേതൃ ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളില്‍ കല്ലക്കട്ട മജ്മഇൽ

New Update

കാസർകോട്:  എസ്.എസ്.എഫ് ഇരുപത്തി നാലാമത് സംഘടന വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ നേതൃ ക്യാമ്പ് 'സെനറ്റ്' ഇന്നും നാളെയുമായി കല്ലക്കട്ട മജ്മഇൽ നടക്കും.

Advertisment

publive-image

ജില്ലയിലെ ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രധിനിധികളാണ് ക്യാമ്പിൽ സംബന്ധിക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള പഠനങ്ങൾ,ചർച്ചകൾ,ആസ്വാദനം, ഒരുക്കം തുടങ്ങി വിവിധ സെഷനുകൾക്ക് സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകും. ക്യാമ്പ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ അധ്യക്ഷത വഹിക്കും. വിവിധ പദ്ധതികളുടെ രുപീകരണവും വിശകലനവും നടക്കും. ജില്ലാ ജനറൽ സെക്രട്ടറി സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബ്ദുൽഅസീസ് സഖാഫി മച്ചംപാടി, അബ്ദു റഹ്‌മാൻ സഖാഫി പൂത്തപ്പലം, അബ്ദുൽ റഹിമാൻ എരോൽ, ശിഹാബ് പാണത്തൂർ, ശകീർ എം.ടി.പി, ഫാറൂഖ് പൊസോട്ട്, കെ.എം കളത്തൂർ കീ നോട്ടുകൾ അവതരിപ്പിക്കും.

ഹോം വർക്ക്, പുസ്തക ചർച്ച, പഠനം തുടങ്ങി ചർച്ചകൾക്ക് ഗ്രൂപ്പ് അമീറുമാരായ ഷംസീർ സൈനി ത്വാഹാനഗർ, ഷാഫി ബിൻ ശാദുലി ബീരിച്ചേരി, നംഷാദ് ബേക്കൂർ, കബീർ സഖാഫി ചട്ടഞ്ചാൽ, സുബൈർ ബാഡൂർ, ഹസൈനാർ മിസ്ബാഹി, ഉമറുൽ ഫാറൂഖ് സഖാഫി എരോൽ, കരീം ജൗഹരി ഗാളിമുഖം നേതൃത്വം നൽകും. ശനിയാഴ്ച രാത്രി ക്യാമ്പ് സമാപിക്കും.

Advertisment