Advertisment

എസിസി ആലൂർ സൂപ്പർ ലീഗ് സീസൺ 6 ലസാസ എഫ് സി ചാമ്പ്യന്മാർ

author-image
admin
New Update

കാസറഗോഡ്:  എ സി സി ആലൂറിന്റെ ആഭിമുഖ്യത്തിൽ അൽമനാർ ഷാർജ സംഘടിപ്പിച്ച എസിസി ആലൂർ സൂപ്പർ ലീഗ് ഫുട്ബോൾ സീസൺ 6 - ൽ സാലിഹ് ആലൂർ നയിച്ച ലസാസ എഫ് സി ശക്തരായ വൈറ്റ് ലൈൻ ബിൽഡേർസ് എഫ് സിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാർ ആയി.

Advertisment

publive-image

പരിപാടി രാവിലെ 9 മണിക്ക് മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി കിക്കോഫ് നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട് ലെത്തീഫ് ടി.എ അദ്ധ്യക്ഷത വഹിച്ചു ഇസ്മായിൽ മാസ്റ്റർ, പൗരപ്രമുഖൻ എ.ടി അബുബക്കർ,എ.ടി അബു, എ.ടി.എം, അൽമനാർ ഷാർജ ഡയറക്ടർ അബ്ദുല്ല ആലൂർ പഴയ കാല വോളിംമ്പോൾ താരം ആലൂർ മുഹമ്മദ്, വിവിധ ഫുട്ബോൾ ടീം ക്ലബ് ഭാരാവാഹികൾ താരങ്ങൾ എസിസിയുടെ പ്രവർത്തകർ ഭാരവാഹികൾ മുൻകാല പ്രവർത്തകർ ഗൾഫ് കമ്മിറ്റി പ്രതിനിധികൾ സംബന്ധിച്ചു.

publive-image

വിന്നേഴ്സ് ട്രോഫി അൽമനാർ ഡയറക്ടർ അബ്ദുല്ല ആലൂറും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി എസിസി പ്രസിഡണ്ട് ടി.എ ലെത്തിഫും കൈമാറി.

ടൂർണ്ണമെന്റിലെ മികച്ച പ്ലയർ ആയി ഫാറൂഖ് എ.ആർ, ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി നിസാം ആൽ നടുക്കം, മികച്ച ഗോൾകീപ്പറായി നിസാം ഹസ്സൻ, മികച്ച ഡിഫൻറർ ആയി ഗഫൂർ ജി ടൂർണ്ണമെൻറിലെ ടോപ് സ്കോറർ ആയി അഫ്രീദി കടവിൽ എമർജിംഗ് ഫ്ലയർ ആയി മിൻഹാജ്മളിക്കാൽ, മികച്ച കോച്ചായി അശ്രഫ് എം.എ എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisment