Advertisment

കാസർകോട് പബ്ലിക്ക് ഹെൽത്ത് ലബോറട്ടറി സ്ഥാപിക്കണം ഹ്യൂമൺ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ ആരോഗ്യ സെൽ

New Update

കാസറകോട്:  കാസറകോട് പബ്ലിക്ക് ഹെൽത്ത് ലബോറട്ടറി സ്ഥാപിക്കണമെന്ന് HRPM ജില്ലാ ആരോഗ്യ സെൽ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.  ജില്ല പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം ഓഫിസ് സ്ഥിതി ചെയ്യുന്ന വിദ്യാനഗറിൽ ഇതിനാവശ്യമായ ഭുമിയുണ്ട്.

Advertisment

ജില്ലയിലെ പകർച്ചവ്യാധി രോഗങ്ങൾ കണ്ടെത്തി പ്രതിരോധ നടപടികൾ നേരത്തെ ആരംഭിക്കുന്നതിനും, ഭക്ഷ്യവസ്തുക്കളുടെ മായം പരിശോധിക്കുന്നതിന്നും, കുടിവെള്ളം ഗുണമേന്മ്മ പരിശോധിക്കുന്നതിനും ആധുനിക ലാബ് സൗകര്യം ജില്ലയ്ക്ക് അത്യാവശ്യമാണ്.

publive-image

ഭക്ഷ്യ വസ്തുക്കളുടെ മായം കണ്ടെത്തുന്നതിന് ഇപ്പോൾ കോഴിക്കോട്ടെ ലാബിലേക്കാണ് സാമ്പിൾ അയക്കുന്നത്.  റിപ്പോർട്ടുകൾ ലഭ്യമകാൻ ഒരു മാസത്തിലധികം സമയമെടുക്കുന്നുണ്ട്.  അതുകൊണ്ട് മായം കണ്ടെത്തി നടപടിയെടുക്കുന്നതിന് കാലതാമസം വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്.

കുടിവെള്ളം പരിശോധിക്കുന്നതിന് ഇപ്പോൾ ആളുകൾ സമിപിക്കുന്നത് വാട്ടർ അതോറിട്ടിയുടെ ലാമ്പിനെയാണ് ഇതിനും കാലതാമസം നേരിടുന്നു. അതു കൊണ്ട് തന്നെ കാസറഗോഡ് ആധുനിക രീതിയിലുള്ള ലാമ്പ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം ചുണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ് ബി.അഷറഫ് അധ്യക്ഷം വഹിച്ചു.  എച്ച്.ആർ.പി.എം ജില്ലാ പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സെക്രട്ടറി ജോൺ വർഗ്ഗീസ് സ്വാഗതം പറഞ്ഞു. കെ.ബി.മുഹമ്മദ് കുഞ്ഞി, ശ്രീധർ അഡൂർ ,കുഞ്ഞികൃഷ്ണൻ ഉദുമ ,ഷാഫി ചൂരിപ്പള്ളം നാസർ ചെർക്കള, മുഗു ഷരിഫ്, ഷാഫിനായ്മാർമൂല  എന്നിവർ പ്രസംഗിച്ചു.

സംഘടനക്ക് കീഴിൽ ജില്ലാ ഹെൽത്ത് സെൽ രൂപീകരിച്ചു ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി ബി അഷ്റഫിനെയും സെക്രട്ടറിയായി ജോൺ വർഗീസിനെയും ട്രഷററായി പി.കെ കൃഷ്ണൻ നായരെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ട് ആയി മസൂദ് ബോവിക്കാനം , ശ്രീധരൻ അടൂർ എന്നിവരും ജോയിൻറ് സെക്രട്ടറിമാരായി മുഹമ്മദ് , ഗോപാലകൃഷ്ണൻ എന്നിവരും കമ്മിറ്റി കോ-ഓർഡിനേറ്ററായി സുരേഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു.

Advertisment