Advertisment

ചെർക്കളം അബ്ദുല്ലയുടെ വിയോഗത്തിൽ വേക്കപ്പ് അനുശോചിച്ചു

New Update

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിലും സേവന പ്രവർത്തനങ്ങളിലുമൊക്കെ പ്രശോഭിച്ചു നിന്ന ഒരു യുഗം ചെർക്കളം അബ്ദുല്ല സാഹിബിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നു എന്നും പ്രതിസന്ധി ഘട്ടത്തിൽ തളരാതെ മുന്നോട്ട് പോകാൻ ചെർക്കളത്തിന്റെ ജീവിതം നമ്മെ പോലുള്ളവർ പാഠമാക്കണമെന്നും ബിഗ് ബസാർബിൾഡിംഗിൽ ചേർന്ന വേക്കപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അനുസ്മരണ യോഗം വിലയിരുത്തി.

Advertisment

publive-image

കക്ഷിരാഷ്ട്രീയ ഭേദമന്യേ സന്നദ്ധ സേവനങ്ങളെ ആവുന്നത്ര പ്രോത്സാഹിപ്പിച്ചിരുന്ന ചെർക്കളം വേക്കപ്പിന്റെ പ്രധാന മാർഗദർശകരിൽ ഒരാളായിരുന്നു. ടി.എ.മുഹമ്മദ് തൈവളപ്പ് അധ്യക്ഷനായ യോഗം അസീസ് അബ്ദുള്ള ഉത്ഘാടനം ചെയ്തു.

സ്കാനിയ ബെദിര ,ഉമ്മർ പാണലം ,അബ്ദുസ്സലാം കുന്നിൽ ,അബ്ദുല്ല ആലൂർ എന്നിവർ അനുശോചിച്ച് സംസാരിച്ചു.

Advertisment