Advertisment

കേരള യൂണിവേഴ്സിറ്റി പരീക്ഷാ മൂല്യനിർണയം ക്രമക്കേടുകൾ പരിഹരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

കൊല്ലം:  സെക്രട്ടറിയേറ്റ് ആരോപിച്ചു പരീക്ഷാനടത്തിപ്പിനോടൊത്തു തന്നെ ഫലപ്രഖ്യാപന നയങ്ങളിലും താളം തെറ്റിയ നിലപാടിലുറച്ച് കേരളാ യൂണിവേഴ്സിറ്റിയുടെ ഇത്തരത്തിലുള്ള അശ്രദ്ധ നിലപാടുകൾ വിദ്യാർത്ഥികളെ വലയ്ക്കുന്നു. ഔദ്യോഗിക ഫലപ്രഖ്യാപന തിയതിയ്ക്ക് ശേഷവും പല കോളേജുകളിലെയു ഫലങ്ങൾ മറ്റൊരു തിയതി കാത്തു കിടക്കേണ്ട അവസ്ഥയാണ് നിലവിൽ.

Advertisment

publive-image

ജൂൺ 12ന് നടന്ന സെക്കന്റ് സെമസ്റ്റർ ബി.എ ജേർണലിസം ആന്റ് മാസ്കമ്മ്യൂണിക്കേഷൻ ഫലം എസ്.എൻ കൊല്ലം കോളേജിലെ 6 വിദ്യാർത്ഥികൾക്കു മാത്രമാണ് ലഭിച്ചത്.37 ദിവസത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ബാക്കി 46 വിദ്യാർത്ഥികളുടെ ഫലത്തിൽ വീഴ്ച്ച കണ്ടെത്തുകയുണ്ടായി.

കൂടാതെ അഞ്ചൽ സെന്റ് ജോൻസ് കോളേജിലെ സെക്കന്റ് സെമസ്റ്റർ ഇംഗ്ലീഷ് പേപ്പറിലും വിദ്യാർത്ഥികൾക്ക് കൃത്യമായ മാർക്ക് ലഭിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പല വിഷയങ്ങളിലെയും റിവാലുവേഷൻ, സക്രൂട്ടണിം, സപ്പിമെന്ററി മുതലായവയക്കുള്ള അപേക്ഷാ തിയതികളും സമയനിഷ്ഠമായി വിദ്യാർത്ഥികളെ അറിയിച്ചിട്ടില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.

കേരളാ യൂണിവേഴ്സിറ്റിയുടെ ഇത്തരത്തിലുള്ള അന്തമായ നടത്തിപ്പ് രീതികൾ അവസാനിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് അവിശ്യപ്പെടു ജില്ലാ പ്രസിഡന്റ് എസ്.എം.മുഖ്താർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ എബിൻ ബാലാജി, ആരിഫ് സലാഹ് വൈസ് പ്രസിഡന്റ എസ്. സഹല സെക്രട്ടറിമാരായ ബിജു കൊട്ടാരക്കര,അംജദ് ബിൻ ഷെറഫ്,ഫൈറൂസ് ജലാൽ ,ഫാത്തിമ പത്തനാപുരം എന്നിവർ സംസാരിച്ചു.

Advertisment