Advertisment

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ വിവാദ യൂണിഫോം : കെ.എസ്.യു പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു

author-image
admin
New Update

കൊല്ലം:  കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ വിവാദ യൂണിഫോം പരിഷ്കരണം കെ.എസ്.യു പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. ചുരിദാർ ആയിരുന്ന യൂണിഫോം അടുത്ത അധ്യയന വർഷം മുതൽ മുട്ടുവരെയുള്ള പാവാടയാക്കി മാറ്റുവാൻ ആയിരുന്നു സ്കൂൾ അധികൃതരുടെ തീരുമാനം.

Advertisment

ഭൂരിഭാഗം വിദ്യാർത്ഥിനികളും സൈക്കിളിൽ എത്തുന്ന സ്കൂളിൽ പുതിയ പരിഷ്‌ക്കരണം വിദ്യാർത്ഥിനികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ആയിരുന്നു. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ഷോക്‌സ്,ഷൂ മുതലായവയും യൂണിഫോമിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

publive-image

രക്ഷകർത്താക്കളുടെ എതിർപ്പ് അവഗണിച്ച് പി.ടി.എ പ്രസിഡന്റിന്റെ പ്രത്യേക താത്പര്യത്തിൽ ആയിരുന്നു വിദ്യാർത്ഥിനികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പുതിയ പരിഷ്കരണം.ഇതേ തുടർന്ന് കെ.എസ്.യു വിന്റെ നേതൃത്വത്തിൽ ഹെഡ്മാസ്റ്ററെ ഉപരോധിക്കുകയും പരാതി സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് കെ.എസ്.യു പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ആണ് യൂണിഫോമിൽ മാറ്റം വരുത്താൻ സ്കൂൾ അധികൃതർ തയ്യാറായത്. കെ.എസ്.യു ജില്ലാ സെക്രട്ടറി അസ്‌ലം ആദിനാടിന്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധത്തിൽ നേതാക്കളായ ഷംനാദ് ഷാജഹാൻ, താഹിർ, അജ്മൽ കരുനാഗപ്പള്ളി, അൽത്താഫ് ഹുസൈൻ,ആദിൽ നിസാർ,ഫഹദ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment