ഭരണങ്ങാനം: സെപ്‌റ്റംബര്‍ 27 ന് ഭരണങ്ങാനം അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വച്ച് നടക്കുന്ന എ.എസ്.ഐ.എസ്.സി സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചതായി പി.റ്റി.എ പ്രസിഡന്റ് ജോസ് പാറേക്കാട്ട് അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് റവ. ഫാ. ജെയിംസ് മുല്ലശ്ശേരി (രക്ഷാധികാരി), റവ. സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട് (ഉപരക്ഷാധികാരി), ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ജോസ് പാറേക്കാട്ട് (ജനറല്‍ കണ്‍വീനര്‍), അനൂപ് കെ. ജോണ്‍ (കോ-ഓര്‍ഡിനേറ്റര്‍), ഫെലിക്‌സ് വിളക്കുന്നേല്‍ (കോ-ഓര്‍ഡിനേറ്റര്‍), അഞ്‌ജന രാജന്‍, ബിന്‍സി സെബാസ്റ്റ്യന്‍, മാര്‍ഷല്‍ മാത്യു (മെമ്പേഴ്‌സ്), വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി ജോഷി മൂഴിയാങ്കല്‍ (സ്വീകരണ കമ്മിറ്റി), ജോജി പാറേക്കാട്ട് (പബ്ലിസിറ്റി കമ്മിറ്റി), ലിമ്യ ലൂക്കോസ് (രജിസ്‌ട്രേഷന്‍), റോബിന്‍ തോമസ് (ലൈറ്റ് & സൗണ്ട്), എബിസന്‍ ആലാനി (ഫുഡ് കമ്മിറ്റി), അനൂജ് ചിറയ്‌ക്കല്‍പുരയിടം (അക്കമഡേഷന്‍), ഷൈമോള്‍ തോമസ് (ഫസ്റ്റ് എയ്‌ഡ്) എന്നിവരെയും തെരഞ്ഞെടുത്തു.