Advertisment

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങുന്നവർക്കുള്ള മീനച്ചിൽ, വൈക്കം താലൂക്കുകളിലെ കിറ്റ് വിതരണം പാലായിൽ പൂർത്തിയാവുന്നു. ജില്ലാ കളക്ടർ ഇന്ന് സന്ദർശിച്ചു

author-image
സുനില്‍ പാലാ
New Update

പാലാ:  പ്രളയ ദുരന്തത്തി ൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന ഒരു കുടും ബത്തിന് നല്കുന്ന സൗജന്യ കിറ്റുകളുടെ വിതരണം പാലായിൽ പൂർത്തിയായി. പതിനായിരം കിറ്റുകളാണ് പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പൂർത്തിയായത്.

Advertisment

ഇതിൽ മീനച്ചിൽ താലൂക്കിൽ 500 കിറ്റുകളും ബാക്കിയുള്ളവ വൈക്കം താലൂക്കിലുമാണ്. വൈക്കം താലൂക്കിലേ ക്കുള്ളവ ചൊവ്വാഴ്ച രാവിലെയോടുകൂടി പൂർത്തിയായി. മീനച്ചിൽ താലൂക്കിൽ ക്യാമ്പുകളിൽ നിന്നും മടങ്ങിയവർക്ക് അവരവരുടെ വില്ലേജ് ഓഫീസുകളിൽ കിറ്റുകൾ എത്തിക്കും.

publive-image

ക്യാമ്പിൽ കഴിഞ്ഞ ഒരുകുടുംബത്തിനുള്ള കിറ്റിൽ 5 കിലോ അരി 1 കിലോ സവോള, ഉരുളക്കിഴങ്ങ് 500 ഗ്രാം വീതം ചെറുപയർ, ഉള്ളി, വെളിച്ചെണ്ണ, പഞ്ചസാര, തുവരപ്പരിപ്പ്, എന്നിവയും 200 ഗ്രാം വീതം സാമ്പാർ പൊടി, മുളകുപൊടി, 100 ഗ്രാം വീതം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവയാണ് ഉള്ളത് .

വൈക്കം താലൂക്കിലേക്കുള്ളവ കഴിഞ്ഞ ദിവസം മുതൽ വാഹനങ്ങളിൽ കൊണ്ടുപോയി തുടങ്ങിയിരുന്നു. പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ബാക്കിയുള്ള കിറ്റുകളു ടെ മേൽനോട്ടത്തിനും വിതരണത്തിനുമായി കോട്ടയം ജില്ലാകളക്ടർ ബി.എസ്.തിരുമേനി, പാലാആർ.ഡി.ഒ.അനിൽ ഉമ്മൻ, മീനച്ചിൽ തഹസിൽദാർ വി.എം. അഷ്റഫ് , ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പത്മകുമാർ എന്നിവർ എത്തിയിരുന്നു.

Advertisment