Advertisment

ജയഹിന്ദ് പബ്ലിക്ക്‌ലൈബ്രറിയക്ക് പുതിയ നേതൃത്വം. ഡോ.സിന്ധുമോള്‍ ജേക്കബ്പ്രസിഡന്റെ്, ബെയ്‌ലോണ്‍ എബ്രാഹം സെക്രട്ടറി

New Update

publive-image

കുറവിലങ്ങാട്:  ഉഴവൂര്‍ ജയഹിന്ദ്പബ്ലിക്ക് ലൈബ്രറിയില്‍ പുതിയ ഭരണ സമിതി അധികാരമേറ്റു. പതിനൊന്ന൦ഗ ഭരണസമിതിയില്‍ നിന്ന്പ്രസിഡന്റായി ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്അംഗം ഡോ.സിന്ധുമോള്‍ ജേക്കബും, സെക്രട്ടറിയായി പ്രാദേശിക പത്രപ്രവര്‍ത്തകനും ,കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്‍ വൈക്കം താലൂക്ക് സെക്രട്ടറിയുമായ എബ്രാഹം സിറിയക്ക് (ബെയ്‌ലോണ്‍ എബ്രാഹമിനെയും, വൈസ്പ്രസിഡന്റൊയി വിശ്വകര്‍മ്മ സഭാ മീനച്ചില്‍ താലൂക്ക് മുന്‍ പ്രസിഡന്റെ് അനില്‍ ആറുകാക്കല്‍,ജോയിന്റെ് സെക്രട്ടറിയായി സന്തോഷ് ആറുകാക്കല്ലിനെയും തെരഞ്ഞെടുത്തു.

സെക്രട്ടറിസ്ഥാനത്തേയക്ക് മുന്‍ ഗ്രാമപഞ്ചായത്തംഗവും മുന്‍ലൈബ്രറി സെക്രട്ടറിയുമായ പി.എന്‍ രാമചന്ദ്രന്‍ മത്സരിക്കുവാന്‍ രംഗത്ത്എത്തിയെങ്കില്ലും പിന്‍മാറി. യോഗത്തില്‍ മുന്‍ പ്രസിഡന്റെ പി.എല്‍ അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ഷെറി മാത്യു,ഫീലിപ്പ്ആനാലിപാറയില്‍, പി. എന്‍. രാമചന്ദ്രന്‍ എന്നീവര്‍ പുതിയ ഭരണ സമിതിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രസംഗീച്ചു.

Advertisment