Advertisment

കേരള ജനതയുടെ വിലാപത്തിന്റെ സ്വരം കേന്ദ്രം ശ്രവിക്കണം - ജോസ്‌ പാറേക്കാട്ട്‌

New Update

പാലാ:  പ്രകൃതി ദുരന്തം മൂലം തകര്‍ന്നടിഞ്ഞ കേരള ജനതയുടെ വിലാപത്തിന്റെ സ്വരം ശ്രവിക്കുവാന്‍ കേന്ദ്രം തയ്യാറാകണമെന്ന്‌ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ സംസ്ഥാന സെക്രട്ടറി ജോസ്‌ പാറേക്കാട്ട്‌ ആവശ്യപ്പെട്ടു.  ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ പാലാ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഛിന്നഭിന്നമായ കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനും നിരാലംബരായ കര്‍ഷക ജനതയെ മുഖ്യധാരയിലേക്ക്‌ തിരികെ കൊണ്ടുവരുവാനും കക്ഷി രാഷ്‌ട്രീയ ഭേദ ചിന്തയില്ലാതെ ഒരുമയുടെ മുന്നേറ്റത്തിന്‌ കേരള ജനതയെ സജ്ജമാക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കൂടുതല്‍ സാമ്പത്തിക സഹായം എത്രയും വേഗം നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ ബാബു മുകാല അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ ജില്ലാ പ്രസിഡന്റ്‌ മാത്യൂസ്‌ ജോര്‍ജ്‌, റെജി കുരുവിള, അവിനാശ്‌ വലിയമംഗലം, മഞ്ചു ഫിലിപ്പ്‌ ജോഷി, ട്രിജോ മുള്ളനാനിക്കല്‍, വിന്‍സെന്റ്‌ കണ്ടത്തില്‍, സിബി മൂക്കന്‍തോട്ടം, ചാക്കോച്ചന്‍ കളപ്പുരയ്‌ക്കല്‍, ബെന്നി ജോസഫ്‌, സാബു പൂവത്താനി, ജോയി കുന്നപ്പള്ളി, ജോഷി ജോസഫ്‌, രാജന്‍ ആരംപുളിക്കല്‍, ഔസേപ്പച്ചന്‍ ഓടയ്‌ക്കല്‍, കിഷോര്‍ പാഴൂക്കുന്നേല്‍, വിമല്‍ ജോസ്‌, അമല്‍ സാബു, റോണി തോമസ്‌, ഷാജന്‍ മണിയാക്കുപാറ, ഷാജി പന്തലാടി, പ്രഭാകരന്‍ പടികപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment