Advertisment

കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ നിയന്ത്രണംവിട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്തു

New Update

കോട്ടയം:  കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്തു. എന്‍ എച്ച് 220 ല്‍ പൂതക്കുഴി വളവില്‍ മുണ്ടക്കയം ഭാഗത്ത് നിന്ന് വന്ന ആള്‍ട്ടോ കാറാണ് നിയന്ത്രണം വിട്ട് റോഡ്‌ വശത്തെ മതില്‍ തകര്‍ത്ത് നിന്നത്.

Advertisment

publive-image

അപകടത്തില്‍ കാറിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി എ ഷെമീറിന്‍റെ വീടിന്റെ മതിലാണ് അപകടത്തില്‍ തകര്‍ന്നത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം.

publive-image

സാധാരണ നിലയില്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ ഈ മതിലില്‍ സൗഹൃദസംഭാഷണത്തിനായി ഒത്തുകൂടുന്നതാണ്. അപകട സമയത്ത് ആരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

publive-image

 

Advertisment