Advertisment

നാട് കൈകോർത്തു, കിടങ്ങൂര്‍ കാവാലിപ്പുഴയോരത്തെ പഞ്ചാര മണൽത്തിട്ട ക്ലീനായി

author-image
സുനില്‍ പാലാ
New Update

 പ്രളയം മീനച്ചിലാറ്റിലെ കിടങ്ങൂര്‍ കാവാലിപ്പുഴ കടവിന് സമ്മാനിച്ച പഞ്ചാര മണല്‍ത്തിട്ടയും പരിസര പ്രദേശങ്ങളും നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് ഇന്നലെ ശുചീകരിച്ചു.

Advertisment

"കടന്നിരിക്കാം നമുക്കീ കാവാലിപ്പുഴക്കടവില്‍ "എന്ന പദ്ധതിയുടെ ഭാഗമായി ഇവിടെ മിനി ബീച്ച് ഒരുക്കുന്നതിന് മുന്നോടിയായാണ് ശുചീകരണം നടന്നത്. സ്ത്രീകളും ജനമൈത്രി പോലീസുമൊക്കെ ശുചീകരണ പരിപാടികളില്‍ പങ്കാളികളായി.

publive-image

നാട്ടുകാര്‍ക്കൊപ്പം പുറത്തുനിന്നെത്തിയ നിരവധി ആളുകളും ശുചീകരണ യജ്ഞത്തിന് പങ്കാളികളായി. ശുചീകരണത്തിനിടെ, നേരത്തെ ഒഴുക്കില്‍പ്പെട്ട് കടവില്‍ അടിഞ്ഞ കൂറ്റന്‍ തടിയും പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടു.

മിനി ബീച്ചിലെ ഇരിപ്പിടമായി ഉപയോഗിക്കാന്‍ തക്കവണ്ണം ഈ തടിയെ ചെത്തി മനോഹരമാക്കാനാണ് 'കടന്നിരിക്കാം നമുക്കീ കാവാലിപ്പുഴക്കടവില്‍' പ്രവര്‍ത്തകരുടെ തീരുമാനം. ഇന്നലെ ശുചീകരണം പാതിയായപ്പോള്‍ തന്നെ ആറ്റുവക്കിലെ മരത്തില്‍ കെട്ടിയ ഊഞ്ഞാലിലാടാന്‍ കുട്ടികളുടെ തിരക്കായിരുന്നു.

പഞ്ചാരമണ്‍തിട്ട കണ്ടെത്തിയ പ്രമുഖ ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ രമേശ് കിടങ്ങൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രകാശ് ബാബു, ജ്യോതി ബാലകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍ ശാന്തി ഗോപാലകൃഷ്ണന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ വേണുഗോപാല്‍ രാമകൃഷ്ണന്‍, ഷീല റാണി, തോമസ് പുളിമൂട്ടില്‍, ഉണ്ണി പിറയാട്ട്, ദീപ പി.ഡി. റോക്കി ജോസഫ്, മഹേഷ് പി. പരമേശ്വരന്‍, രാജീവ് രാജന്‍, ജോഷി കാരക്കാട്ടില്‍, അഭിലാഷ് കുമ്മണ്ണൂര്‍, സുരേഷ് നെച്ചിക്കാട്ട്, ഷൈബി മാത്യു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ശുചീകരണ പരിപാടികളില്‍ പങ്കെടുത്തു.

അടുത്ത ഞായറാഴ്ച പഞ്ചാര മണല്‍പ്പുറത്ത് ജനകീയ സമിതിയുടെയും ജനമൈത്രി പോലീസിന്റെയും കൂട്ടായ്മ നടത്തുമെന്ന് രമേശ് കിടങ്ങൂരും പ്രകാശ് ബാബുവും പറഞ്ഞു.

Advertisment