Advertisment

ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളവുമായി ലേബര്‍ ഇന്‍ഡ്യയും വേള്‍ഡ് മലയാളി കേരളാ കൗണ്‍സിലും

New Update

മരങ്ങാട്ടുപിള്ളി:  ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വേള്‍ഡ് മലയാളി കേരളാ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ദുരിത ബാധിത പ്രദേശങ്ങളായ ചെങ്ങന്നൂര്‍, ആലപ്പുഴ, കുട്ടനാട്, കല്ലിശേരി, പാണ്ടനാട്, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു രണ്ടുലക്ഷം രൂപയുടെ കുടിവെള്ളം വിതരണം ചെയ്തു.

Advertisment

publive-image

ജലപ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടിയാണ് കുപ്പിവെള്ളം വിതരണം ചെയ്തത്. നാലു ദിവസങ്ങളായി നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ആദ്യദിനം ആലപ്പുഴ ജില്ലയില്‍ 20000 ലിറ്ററും, രണ്ടാം ദിനം പറവൂര്‍ മേഖലയില്‍ 20000 ലിറ്ററും കുടിവെള്ളം വിതരണം ചെയ്തു.

പറവൂരില്‍ ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങരയില്‍ നിന്നും വി.ഡി. സതീശന്‍ എം.എല്‍.എ. കുടിവെള്ളം ഏറ്റുവാങ്ങി. മൂന്നാംദിവസം ചെങ്ങന്നൂര്‍, പാണ്ടനാട്, പ്രാവിന്‍കൂട് എന്നീ സ്ഥലങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളിലും 10000 ലിറ്റര്‍ കുടിവെള്ള വിതരണം നടത്തി. നാലാം ദിനം വൈക്കം, കല്ലറ, ഉല്ലല, തലയാഴം എന്നീ മേഖലകളിലെ ദുരിതാശ്വാസക്യാമ്പുകളില്‍ ഭക്ഷണവും, പാലും വിതരണം ചെയ്തു.

ഓരോലിറ്റര്‍ കുപ്പികളില്‍ ആണ് കുടിവെള്ളം വീതം വിതരണം ചെയ്തത്. കോലഞ്ചേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വാലിയില്‍ നിന്നുമുള്ള കുപ്പിവെള്ളമാണ് വിതരണത്തിന് എത്തിച്ചത്. അഡ്വ: ശിവന്‍ മഠത്തില്‍, ജോര്‍ജ്ജ് കുളങ്ങര ജൂനിയര്‍, സജിമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment