Advertisment

കുറവിലങ്ങാട്‌ മൂന്നുനോമ്പ്‌ തിരുനാള്‍: ഉദ്യോഗസ്‌ഥ ജനപ്രതിനിധി യോഗം 15-ന്‌

New Update

കുറവിലങ്ങാട്‌:  ചരിത്രപ്രസിദ്ധവും അതിപുരാതനവുമായ കുറവിലങ്ങാട്‌ മര്‍ത്ത മറിയം ഫൊറോനാപള്ളിയില്‍ നടക്കുന്ന മൂന്നുനോമ്പ്‌ തിരുനാളിന്‌ മുന്നോടിയായുളള ജനപ്രതിനിധികളുടേയും ഉദ്യോഗസ്‌ഥരുടേയും യോഗം 15-ന്‌ വൈകുന്നേരം നാലിന്‌ കുറവിലങ്ങാട്‌ പള്ളിമേടയില്‍ നടക്കും.

Advertisment

ജനുവരി 22 മുതല്‍ 24 വരെയാണ്‌ തിരുനാള്‍ ആഘോഷിക്കുന്നത്‌. നാനാജാതിമതസ്‌ഥരായ പതിനായിരക്കണക്കിന്‌ ഭക്തജനങ്ങള്‍ ഓരോ ദിവസവും എത്തിച്ചേരുന്ന മൂന്നുനോമ്പ്‌ തിരുനാളിന്റെ സുരക്ഷാ ക്രമീകരണങ്ങളും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്‌ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

ഇതുസംബന്ധിച്ചുളള അവലോകനയോഗമാണ്‌ 15-ന്‌ നടക്കുന്നതെന്ന്‌ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. പറഞ്ഞു. യോഗത്തില്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോസ്‌ കെ. മാണി എം.പി മുഖ്യാതിഥിയായിരിക്കും. കുറവിലങ്ങാട്‌ ഫോറോന പള്ളി വികാരി ഡോ.ഫാ. ജോസഫ്‌ തടത്തില്‍ പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിക്കും.

പാലാ ആര്‍.ഡി.ഒ. അനില്‍ ഉമ്മന്‍, വൈക്കം ഡി.വൈ.എസ്‌.പി. കെ. സുഭാഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എല്ലാ വകുപ്പ്‌ അധികൃതരും പങ്കെടുക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും എത്തിച്ചിട്ടുള്ളതായി എം.എല്‍.എ. പറഞ്ഞു.

Advertisment