Advertisment

കുറിച്ചിത്താനം ഗവ.എൽ.പി.സ്കൂളിൽ തിങ്കളാഴ്ച ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം

author-image
സുനില്‍ പാലാ
New Update

കുറിച്ചിത്താനം ഗവ.എൽ.പി.സ്കൂളിൽ തിങ്കളാഴ്ച (23.07) ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം നടത്തുമെന്ന് സംഘാടക സമിതി നേതാക്കളായ ആൻസമ്മ സാബു, കെ.എസ്.സോമൻ, ജയ്സൺ കൊല്ലപ്പിള്ളിൽ, ലിജിൻ ലാൽ, ദീപാ ഷാജി, ജിജിത് മൈലയ്ക്കൽ, എന്നിവർ പാലായിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. മൊയ്തീൻ, എ.കെ. ശശീന്ദ്രൻ ,എന്നിവരും കെ.എം.മാണി എം എൽ .എ പന്ന്യൻ രവീന്ദ്രൻ, കെ.സുരേന്ദ്രൻ, ടി.പി. പീതാംബരൻ മാസ്റ്റർ, പി.സി.ജോർജ് എം.എൽ.എ, തുടങ്ങിയവർ പങ്കെടുക്കും. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, ഫോട്ടോ പ്രദർശനം എന്നിവയുമുണ്ട്.

Advertisment