Advertisment

ലേബര്‍ ഇന്‍ഡ്യ ടീച്ചര്‍ ജെനിസിസ് അവാര്‍ഡ് വിമല സില്‍വിയക്ക്

New Update

മരങ്ങാട്ടുപിള്ളി: ലേബര്‍ ഇന്‍ഡ്യ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നടന്ന 'ടീച്ചര്‍ ജെനിസിസ് പ്രൈസ് 2018' - ഓള്‍ കേരളാ ഇന്റര്‍ കോളേജിയേറ്റ് ടീച്ചിങ് കോംപീറ്റന്‍സി മത്സരത്തില്‍ മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ വിമല സില്‍വിയ ജോര്‍ജ്ജ് 'സ്പ്രൗട്ടിംങ്ങ് ഗുരു' അവാര്‍ഡ് കരസ്ഥമാക്കി. 15000 രൂപയും, ട്രോഫിയും, പ്രശസ്ഥിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Advertisment

മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ നടന്ന മത്സരത്തില്‍ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ നിന്നുമായി 136 അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ ആണ് പങ്കെടുത്തത്.

നാലുഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ ഏറ്റവും നല്ല അദ്ധ്യാപികക്കുള്ള സ്പ്രൗട്ടിംങ്ങ് ഗുരു അവാര്‍ഡും, വിവിധ വിഷയങ്ങളില്‍ മികച്ച അദ്ധ്യാപക്കുള്ള ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങളും സമാപന സമ്മേളനത്തില്‍ നല്‍കുകയുണ്ടായി. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, വിഷയ അവതരണ ക്ലാസ് എന്നീ വിവിധ മല്‍സര ഘട്ടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവരാണ് സമ്മാനം കരസ്ഥമാക്കിയത്.

publive-image

ഗ്രൂപ്പ് ചര്‍ച്ചയില്‍ ഇന്റഗ്രേറ്റഡ് ബി.എഡ്. കോഴ്‌സ്, സെമസ്റ്റര്‍ സിസ്റ്റം - അനുകൂലിക്കുന്നുവോ, വിയോജിക്കുന്നുവോ? ദ്വിവത്സര ബി.എഡ്. പ്രോഗ്രാം, ഗ്രേഡിംഗ് സിസ്റ്റം എന്നീ വിഷയങ്ങളെ കുറിച്ച് മത്സരാര്‍ത്ഥികള്‍ വിവിധവും, നൂതനവുമായ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

ഓരോ വിഷയത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്കു 5000 രൂപാ ക്യാഷ് അവാര്‍ഡും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും നല്‍കി. രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഇംഗ്ലീഷ് വിഭാഗത്തില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ടീച്ചര്‍ ട്രെയിനിങ് കോളേജിലെ ജോസ്മിന്‍ തെരേസാ ജോസ് ഒന്നാം സ്ഥാനവും, ചമ്പക്കുളം പോരൂര്‍ക്കര കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ജീതു പി. ടോം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫിസിക്കല്‍ സയന്‍സ് വിഭാഗത്തില്‍ തിരുവനന്തപുരം മാര്‍തിയോഭിലസ് ട്രെയിനിങ് കോളേജിലെ ശ്രീലക്ഷ്മി എ.കെ. ഒന്നാം സ്ഥാനവും, മാന്നാനം സെന്റ് ജോസഫ് ട്രെയിനിങ് കോളേജിലെ ഹരിലാല്‍ റ്റി.എസ്. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഗണിതശാസ്ത്ര വിഭാഗത്തില്‍ മൂവാറ്റുപുഴ എസ്.എന്‍. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ അനു ജോസ് ഒന്നാം സ്ഥാനവും, പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ആര്യ എസ് നായര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ തിരുവനന്തപുരം കെ.ടി.സി.ടി. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ഷൈമ എസ് ഒന്നാം സ്ഥാനവും, പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ചിപ്പിമോള്‍ സി.എസ്. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

നാച്ചുറല്‍ സയന്‍സ് വിഭാഗത്തില്‍ മൂവാറ്റുപുഴ എസ്.എന്‍. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ വിമല സില്‍വിയ ജോര്‍ജ് ഒന്നാം സ്ഥാനവും, തിരുവനന്തപുരം മാര്‍ തിയോഫിലസ് ട്രെയിനിങ് കോളേജിലെ ശില്‍പ എസ്. നായര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പുരസ്‌കാര ജേതാക്കള്‍ക്ക് ലേബര്‍ ഇന്‍ഡ്യ മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡയറക്ടര്‍ പ്രൊഫ. ലാലി കെ. ജോര്‍ജ്, ലേബര്‍ ഇന്‍ഡ്യ ടീച്ചര്‍ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് പി. മറ്റം, പ്രൊഫ ജയരാമന്‍ തുടങ്ങിവര്‍ സംസാരിച്ചു.

Advertisment