Advertisment

ഹനാന്‍ ലേബര്‍ ഇന്‍ഡ്യ കോളേജില്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മരങ്ങാട്ടുപിള്ളി:  മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ കോളേജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'സോഷ്യല്‍ മീഡിയ - മാറിവരുന്ന കാഴ്ചപ്പാടുകളും, പ്രശ്ങ്ങളും' എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ് നടത്തും. ആഗസ്ത് 15 ന് ലേബര്‍ ഇന്ത്യ കോളേജ് ആഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹനാന്‍ ഹമീദ് മുഖ്യാതിഥി ആയിരിക്കും.

Advertisment

publive-image

ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് മുന്‍ ഡയറക്ടറും ലേബര്‍ ഇന്‍ഡ്യാ കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. റസീന പദ്മം വിഷയം അവതരിപ്പിക്കും.

സ്റ്റീരിയോടൈപ്പ് ആന്‍ഡ് പ്രീജ്യുഡീസ്, ഇമോഷണല്‍ ഇന്റലിജിന്‍സ്, പോസിറ്റീവ് പേരെന്റിങ്, കോഗിനിറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്നീ നാലു വിഷയങ്ങളില്‍ ഈവര്‍ഷം സെമിനാറുകള്‍ നടക്കും. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് / പ്രൊവിഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് 9061230377, 9895052166 എന്ന നമ്പറില്‍ ബന്ധപെടുക.

Advertisment