Advertisment

ലേബർ ഇൻഡ്യ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

New Update

മരങ്ങാട്ടുപിള്ളി:  ലേബർ ഇൻഡ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സ്കൂളിൽ നടന്ന സമ്മേളനത്തിൽ കെ. എം. മാണി എം.എൽ.എ. രജതജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു. ലേബർ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ചെയർമാൻ ജോർജ് കുളങ്ങര അധ്യക്ഷനായിരുന്നു.

Advertisment

publive-image

മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര ആമുഖപ്രസംഗം നടത്തി, സഫാരി ചാനൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണംവും നടത്തി.

സ്കൂൾ പ്രിൻസിപ്പൽ സുജ കെ ജോർജ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മാത്യു, വാർഡ് മെമ്പർ ജോർജ് ചെട്ടിയാശ്ശേരിൽ, ഫാ: സിബി മാത്യു, ജോസ് പി. മറ്റം, പ്രൊഫ. ലാലി കെ ജോർജ്, ജോൺസൻ പുളിക്കിയിൽ, പ്രൊഫ. ജയരാമൻ തുടങ്ങിവർ സംസാരിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങൾ നാളെ സമാപിക്കും.

Advertisment