Advertisment

എം.ജി ശ്രീധരന്റെ ഓര്‍മ്മ പുതുക്കി

New Update

കുറവിലങ്ങാട്‌:  തൊഴില്‍ നിയമങ്ങളുടെ പേരില്‍ തൊഴിലാളികളെ കൂച്ചുവിലങ്ങിടുന്ന കാലഘട്ടത്തില്‍ എം.ജി ശ്രീധരനെപോലെയുളളവരുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന്‌ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍.

Advertisment

കുറവിലങ്ങാട്ട്‌ ഫാം വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ എ.ഐ.ടി.യു.സി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐ നേതാവുമായിരുന്ന എം.ജി ശ്രീധരന്റെ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം.

തൊഴിലാളികള്‍ക്കെതിരെയുളള കരിനിയമങ്ങള്‍ക്കെതിരെ പോരാടിയ പാരമ്പര്യമാണ്‌ എം.ജി ശ്രീധരനുളളത്‌. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ വഴങ്ങിക്കൊണ്ട്‌ തൊഴിലാളികള്‍ക്കും തൊഴില്‍ശാലകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയാണെന്ന്‌ അദേഹം പറഞ്ഞു. മണ്ഡലം എക്‌സിക്യുട്ടിവംഗം കെ. വിജയന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഖറിയാസ്‌ കുതിരവേലി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി കുര്യന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍.എം മോഹനന്‍, പാലാ മണ്ഡലം സെക്രട്ടറി സണ്ണി ഡേവിഡ്‌, ജില്ലാ എക്‌സിക്യുട്ടിവംഗം ബാബു കെ. ജോര്‍ജ്‌, മുന്‍ പി.എസ്‌.സി മെമ്പര്‍ വി.ടി തോമസ്‌, പി.കെ ഷാജന്‍കുമാര്‍, എം.എസ്‌ സുരേഷ്‌, കെ.കെ തങ്കപ്പന്‍, സദാനന്ദശങ്കര്‍, എ.എന്‍ ബാലകൃഷ്‌ണന്‍, പി.ഒ വര്‍ക്കി, കെ.പി വിജയന്‍, ടോണി പെട്ടയ്‌ക്കാട്ട്‌, പ്രഫ. സി.എ അഗസ്‌റ്റിയന്‍, യു.ഡി മത്തായി, ജോജോ ആളോത്ത്‌, പി.എന്‍ ശശി, സി.വി സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment