Advertisment

ആര്‍.എസ്.എസ് ഭീകരത ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണം - പി. സതിദേവി

New Update

മുത്തോലി:  വിശ്വാസികളെയും, നാട്ടുകാരെയും ആക്രമിക്കുന്ന ബി.ജെ.പി - ആര്‍.എസ്.എസ്. ഭീകരതക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്പിക്കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. സതിദേവി. പുലിയന്നൂരിലെ ക്ഷേത്രോത്സവത്തിന്റെ മറവില്‍ ആര്‍.എസ്.എസ്. നടത്തിയ അക്രമസംഭവങ്ങളില്‍ പ്രതിക്ഷേധിച്ച് സി.പി.എം സംഘടിപ്പിച്ച പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി. സതിദേവി.

Advertisment

publive-image

മഹിളാ അസോസ്സിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പുഷ്പ, ഭര്‍ത്താവ് ചന്ദ്രന്‍, മകന്‍ അരുണ്‍, ബ്രാഞ്ച് സെക്രട്ടറി ശിവന്‍, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരെ വീട്ടില്‍ കയറി ആര്‍.എസ്.എശ്. ക്രിമിനല്‍ സംഘം അക്രമിച്ചിരുന്നു. അക്രമത്തില്‍ പരിക്കേറ്റവര്‍ പാലാ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതിക്ഷേധ യോഗത്തില്‍ ടി.ആര്‍ വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. ലാലിച്ചന്‍ ജോര്‍ജ്ജ്, ആര്‍.ടി മധുസുദനന്‍, പി.എം. ജോസഫ്, കെ.വി. ബിന്ദു, തങ്കമ്മ ജോര്‍ജ്ജ്കുട്ടി, രമാ മോഹന്‍, സജേഷ് ശശി, തങ്കമണി ശശി, മാലിനി അരവിന്ദ്, സുമതി ഗോപാലകൃഷ്ണന്‍, ജോസ് തോമസ് എന്നീവര്‍ പ്രസംഗിച്ചു.

Advertisment