Advertisment

പൊതുവഴിമുടക്കി ഒരാഴ്ച്ചയായി പാക്കിൽ വാർഡിൽ മുനിസിപ്പാലിറ്റി റോഡ് നവീകരണം

New Update

കോട്ടയം:  പാക്കിൽ മുനിസിപ്പൽ വാർഡിൽ പതിനഞ്ചിൽ പടി ലക്ഷം വീട് റോഡാണ് ഒരാഴച്ചമായി നവീകരണത്തിന്റെ പേരിൽ ഗതാഗതം പൂർണ്ണമായി സ്തംഭിപ്പിച്ചിരിക്കുന്നത്. മഴമൂലം റോഡ് കോൺക്രീറ്റിംഗ് നടക്കാതെ വരികയും ,നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായി ഇറക്കിയ കോൺക്രീറ്റ് മികസ്സിംഗ് മെഷിനും, മെറ്റിൽ മണൽ മുതലായ സാമഗ്ര കികളുമാണ് ഇപ്പോൾ പൂർണ്ണമായും ഗതാഗതും തടസ്സിപ്പെടുത്തി ജനങ്ങളെ വലയ്ക്കുന്നത്.

Advertisment

ഗതാഗത തടസ്സം ബുദ്ധിമുട്ടിലാക്കുന്നത് പ്രധാനമായും സ്കൂൾ കുട്ടികളെയാണ്. സമീപ പ്രദേശത്തേ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന നിരവധി കുട്ടികൾക്ക്, ഗതാഗത തടസ്സം മൂലം സ്കൂൾ ബസ്സിൽ കയറുവാൻ ഏറേ ദൂരം നടന്ന് യാത്ര ചെയ്യേണ്ടിയതായി വന്നിരിക്കുകയാണെന്നും മാതാപിതാക്കളും പരാതിപ്പെട്ടു.

publive-image

രോഗികളായവർക്കും പ്രായമായവർക്കും അത്യാവശ്യ സന്ദർഭങ്ങളിൽ ചികാത്സ കാര്യങ്ങൾക്ക് ,റോഡു തടസ്സം മൂലം കാറുൾപ്പടെയുള്ള തങ്ങളുടെ സൗകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ പറ്റാത്ത സ്ഥിതി വിശേഷമാണ് ,റോഡുപണിയിലെ അനാസ്ഥമൂലം ഇപ്പോഴുള്ളത്.

വാർഡ് കൗണസിലർക്കും ഇതുമായി ബന്ധപ്പെട്ട പ്രധാന അധികാരികൾക്ക് ജനങ്ങൾ പരാതി സമർപ്പിച്ചിട്ടുണ്ട്. റോഡുപണിക്കുള്ള സാമഗ്രകികൾ ഗതാഗതം മുടക്കുന്ന സാഹചര്യത്തിൽ, മഴമൂലം നിലച്ച റോഡുപണി പുനരാരംഭിക്കുന്ന സമയം വരെ, കോൺക്രീറ്റ് മെഷിനും ,വഴിയിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റിലും മണലും എത്രയും വേഗം നീക്കം ചെയ്ത ഗതാഗതം പുനസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

രണ്ടു വണ്ടികൾ വന്നാൽ കടന്നു പോകാത്ത ഇടുങ്ങിയ വഴികളാണ് പതിനഞ്ചിൽ പടി ലക്ഷം വീട് റോഡ്, ഉള്ള വഴി കൂടി അടച്ച് ദുരിതം സമ്മാനിക്കുന്ന റോഡുപണി ജനങ്ങളോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. നടന്നു പോകാനുള്ള പാത പോലും ഇടാതെ വളരെ നിരുത്തരവാദപരമായ ഈ നടപടിയോട് വലിയ പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്.

കോട്ടയം നഗരസഭയുടെ ഭാഗമായ പാക്കിൽ വാർഡിൽ നടക്കുന്ന ഇത്തരം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ദാർഷ്ട്യ നടപടികൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ,സമീപവാസിയായ ഒരു വാഹന ഉടമ പറഞ്ഞു. തങ്ങളുടെ സൗകാര്യ വാഹനത്തിലുള്ള പലരുടേയും ജോലി സംബന്ധമായും വ്യക്തിപരമായ മുള്ള പല യാത്രകളും മുടങ്ങുവാൻ ഈ ഗതാഗത തടസ്സം കാരണമായെന്നും ,ഒരാഴ്ച ആയിട്ടും യാതൊരു മാറ്റവും ഉണ്ടാകാത്തത് വളരെ ഖേദകരമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

നാടിനേ മുന്നോട്ട് നയിക്കേണ്ടവർ തന്നേ, വികസനത്തിന്റെ പേരിൽ നാട്ടിലെ ജനങ്ങളെ വഴിമുടക്കി ദ്രോഹിക്കുന്ന നടപടി മൂലം, ജനങ്ങൾ വഴി തുറന്ന് കിട്ടുവാൻ സ്ഥലം എം എൽ എ യെ സമീപിക്കുവാൻ ഒരുങ്ങുകയാണ്.

Advertisment