Advertisment

പാലായില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരന്‍ റോഡില്‍ വീണു. അരമണിക്കൂറോളം തര്‍ക്കം

author-image
സുനില്‍ പാലാ
New Update

പാലാ:  ടൗണ്‍ ബസ്റ്റാന്‍ഡിനു മുന്‍വശം ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മെയിന്‍ റോഡിലൂടെ ളാലം പാലം ജംഗ്ഷന്‍ ഭാഗത്തേയ്ക്ക് വന്ന യുവാക്കളുടെ ബൈക്ക് സീബ്രാലൈനിലൂടെ റോഡ് കുറുകെ കടന്ന് മറുദിശയിലേക്ക് പോയ ബൈക്കിലിടിക്കുകയായിരുന്നു.

Advertisment

publive-image

ഇതേ തുടര്‍ന്ന് റോഡ് കുറുകെ കടന്ന ബൈക്ക് മറിയുകയും യാത്രക്കാരന്‍ വഴിയില്‍ വീഴുകയും ചെയ്തു. ഇതോടെ ഇരുവാഹനങ്ങളിലെ യാത്രക്കാര്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. അമിതവേഗതയിലെത്തിയ ബൈക്കാണ് തന്നെ ഇടിച്ചിട്ടതെന്ന് വഴിയില്‍ വീണ യാത്രക്കാരന്‍ പറഞ്ഞു.

തെറ്റായ ദിശയില്‍ ബൈക്ക്, റോഡ് കുറുകെ കടന്നുവന്നതാണ് പ്രശ്‌നമെന്നായി ഇടിച്ചിട്ട ബൈക്കിലെ യുവാക്കള്‍. ഇരുവിഭാഗത്തിലെയും തര്‍ക്കം മൂര്‍ച്ചിച്ചു. കണ്ടുനിന്നവരും വ്യാപാരികളും പ്രശ്‌നത്തിലിടപെട്ടതോടെ രംഗം കൊഴുത്തു.

ഗതാഗത തടസത്തെത്തുടര്‍ന്ന് വഴിയില്‍ വാഹനങ്ങളുടെ നിരയുമായി. തര്‍ക്കം അരമണിക്കൂര്‍ പിന്നിട്ടതോടെ ആരോ പോലീസില്‍ വിവരമറിയിച്ചു. ട്രാഫിക് പോലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയതോടെയാണ് തര്‍ക്കങ്ങളും ഗതാഗത തടസവും തീര്‍ന്നത്.

Advertisment