Advertisment

പാലാ രൂപതയില്‍ ഉച്ചകഴിഞ്ഞ് നടത്തിയിരുന്ന വിശുദ്ധവാരകര്‍മങ്ങള്‍ രാവിലെ നടത്താന്‍ അനുമതി

author-image
admin
New Update

പാലാ:  പാലാ രൂപതയില്‍ കുറച്ചുവര്‍ഷങ്ങളായി ഉച്ചകഴിഞ്ഞ് നടത്തിയിരുന്ന വിശുദ്ധവാരകര്‍മങ്ങള്‍ രാവിലെ നടത്താന്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതി. വിശ്വാസികളുടെ ഇടയില്‍ നിന്നും വൈദികരുടെ ഇടയില്‍ നിന്നുമുള്‍പ്പെടെ ഇത് സംബന്ധിച്ച് നിവേദനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

Advertisment

publive-image

പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലെ ചടങ്ങുകള്‍ കാലങ്ങളായി രാവിലെയാണ് ദേവാലയങ്ങളില്‍ നടന്നുവന്നിരുന്നത്. പതിവ് കുര്‍ബാനകളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമായി ഈ ദിവസങ്ങളില്‍ മണിക്കൂറുകള്‍നീളുന്ന കര്‍മങ്ങളാണുള്ളത്.

ദുഃഖവെള്ളിയാഴ്ച കുര്‍ബാനയ്ക്ക് ശേഷം എല്ലാ ഇടവകകളിലും കുരിശിന്റെ വഴി ചടങ്ങും നടന്നിരുന്നു. ഇത് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉച്ചയ്ക്ക് ശേഷമാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു.

ഇന്ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടന്ന മൂറോന്‍ കൂദാശ ചടങ്ങിലാണ് രൂപതാധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്. ഉച്ചകഴിഞ്ഞ് നടക്കുന്ന ചടങ്ങുകള്‍ക്കെതിരെ എതിര്‍പ്പുസ്വരം ഉയര്‍ന്ന സാഹചര്യത്തില്‍ പിതാവിന്റെ നേതൃത്വത്തില്‍ രൂപതയിലെ വൈദികര്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു.

30 പേരൊഴികെ എല്ലാ വൈദികരും ചടങ്ങുകള്‍ രാവിലെ മതിയെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. ഈ സാഹചര്യത്തിലാണ് വിശുദ്ധവാരചടങ്ങുകള്‍ രാവിലെ നടത്തുന്നതില്‍ തടസ്സമില്ലെന്ന് പിതാവ് പ്രഖ്യാപിച്ചത്.

Advertisment