Advertisment

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള ജില്ലാ കൃഷിത്തോട്ടത്തിലെ അനധികൃതര്‍ അറിയാത്ത മരംമുറി; അന്വോഷിക്കുവാനും മര൦മുറി നിര്‍ത്തിവയ്ക്കുവാനും ജില്ലാ പഞ്ചായത്ത് നിര്‍ദേശം നല്‍കി

New Update

കുറവിലങ്ങാട്:  ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള ജില്ലാ കൃഷിത്തോട്ടത്തിലെ അനധികൃത മരംമുറി അന്വോഷിക്കുവാനും മരമുറി നിര്‍ത്തിവയ്ക്കുവാനും ജില്ലാ പഞ്ചായത്ത് നിര്‍ദേശം നല്‍കി .

കൃഷി തോട്ടത്തില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി മരങ്ങളുടെ ശിഖരം മുറിക്കുന്നതിന്റെ മറവിലാണ് കരാറുകാരനും ചിലഉദ്യോഗസ്ഥരുടെ ഒത്താശയോടെ വന്‍ മരങ്ങള്‍ വെട്ടിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി ഫാം സന്ദര്‍ശിച്ച് മരംമുറിക്കല്‍ നിര്‍ത്തിവയ്ക്കുവാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ടും നല്‍കാനും ആവശ്യപ്പെട്ടു. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം അദ്ധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കുളത്തിലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മരംമുറിച്ച സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് അറിയിച്ചു. ശിഖരംമുറിയുടെ മറവീല്‍ മരംമുറി നടത്തിയത്തീല്‍ ചില രാഷ്ട്രീയ-യൂണിയന്‍നേതാക്കള്‍ക്ക് പങ്ക് ഉïെന്നുള്ള ആരോപണംശക്തമാണ്.

Advertisment