Advertisment

പി സി ജോർജിന്റെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ സി പി എം പ്രക്ഷോപത്തിലേക്ക്

New Update

കോട്ടയം:  പൂഞ്ഞാർ മണ്ഡലത്തിൽ 7 വർഷം എം എല്‍ എ ആയിരുന്നിട്ടും യാതൊരു വിധത്തിലുള്ള വികസന പ്രവർത്തനവും നടത്താൽ കഴിയാത്ത എം എല്‍ എ പദവി ഒഴിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് സി പി എം സമരപരിപാടി കളുടെ ഭാഗമായി ഫെബ്രുവരി 7 ന് മനുഷ്യചങ്ങല തീർക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഹോസ്പിറ്റൽ, ബൈപ്പാസ്, കെ എസ് ആര്‍ ടി സി സ്റ്റാൻഡ്, മുണ്ടക്കയം ഇളംകാട് റോഡ് എന്നിവരുടെ വർക്കാണ് പി സി ജോർജ് മനപ്പൂർവ്വം താമസിപ്പിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല ഏരുമേലി മാലിന്യ സംസ്കരണ പ്ലാന്റ്, കണമല ബൈപ്പാസ് എന്നിവയുടെ നിർമ്മാണത്തിൽ അഴിമതിയാരോപണവും ഉന്നയിക്കുന്നു. അശാസ്ത്രിയമായി കമ്മിഷൻ കൈപ്പറ്റി നിർമ്മിച്ച റോഡ് സഞ്ചാരയോഗ്യമല്ല.

PC ജോർജ് മണ്ഡലത്തിൽ സ്ത്രി സമുഹത്തെ നിരന്തരം അവഹേളിക്കുന്നതും, സ്ത്രികൾ ഈ സമരത്തിന് പിൻതുണ അർപ്പികുന്നതിനും കാരണമായി പരാജിതനായ എം എല്‍ എ സ്ഥാനമൊഴിയുക എന്നതാണ് മനുഷ്യ ചങ്ങലയുടെ മുദ്രാവാക്യം.

Advertisment