Advertisment

കുറവിലങ്ങാട്‌ ദൈവാലയ നവീകരണ സ്‌മാരക തപാല്‍ കവര്‍ പ്രകാശനം ചെയ്‌തു

New Update

കുറവിലങ്ങാട്‌:  ദൈവാലയ നവീകരണസ്‌മാരകമായി തപാല്‍ വകുപ്പ്‌ പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി. കവറിന്റെ പ്രകാശനം ജോസ്‌ കെ. മാണി എംപിയ്‌ക്ക്‌ ആദ്യ കവര്‍ നല്‍കി കൊച്ചി റീജിയണ്‍ പോസ്‌റ്റ്‌മാസ്‌റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രന്‍ നിര്‍വഹിച്ചു.

Advertisment

publive-image

സ്‌പെഷ്യല്‍ കവറിനൊപ്പം മൈ സ്റ്റാംപ്‌ പദ്ധതിയില്‍ പുറത്തിറക്കിയ സ്റ്റാംപ്‌ മോന്‍സ്‌ ജോസഫ്‌ എംഎല്‍എയ്‌ക്ക്‌ കോപ്പി നല്‍കി കോട്ടയം പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട്‌ അലക്‌സിയന്‍ ജോര്‍ജ്‌ പ്രകാശനം ചെയ്‌തു. വികാരി റവ.ഡോ. ജോസഫ തടത്തില്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി കുര്യന്‍, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

സെപ്‌ഷ്യല്‍ തപാല്‍ കവര്‍ ഇന്ന്‌ പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ ലഭ്യമാണ്‌. പള്ളിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച്‌ സ്‌റ്റാംപ്‌ ക്യാന്‍സല്‍ ചെയ്‌ത്‌ സൂക്ഷിക്കുന്നതിനോ മറ്റുള്ളവര്‍ക്ക്‌ അയയ്‌ക്കുന്നതിനോ അവസരമുണ്ടായിരിക്കും.

മുത്തിയമ്മ പ്രത്യക്ഷപ്പെട്ട്‌ ദൈവാലയ സ്ഥാപനത്തിന്‌ നിര്‍ദേശം നല്‍കുന്ന രംഗം ഉള്‍ക്കൊള്ളിച്ച്‌ മൈ സ്റ്റാംപ്‌ പദ്ധതിയില്‍ പുറത്തിറക്കിയ സ്റ്റാംപ്‌ പതിച്ച കവര്‍ വാങ്ങാനും അവസരമുണ്ട്‌.

Advertisment