Advertisment

പ്ലാസ്റ്റിക്കിനെതിരെ പടവാളോങ്ങി ഓട്ടോ ഡ്രൈവര്‍മാര്‍

New Update

കുറവിലങ്ങാട്:  പ്ലാസ്റ്റിക് രഹിത പഞ്ചായത്തെന്ന ലക്ഷ്യത്തോടെ പഞ്ചായത്തധികൃതര്‍ നടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ ആഹ്വാനവും ബോധവല്‍ക്കരണവുമായി ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സാരഥി രംഗത്തിറങ്ങി.

Advertisment

ജീവന്‍ സാരഥി പാലാ പ്രോവിന്‍സിന്റെ നേതൃത്വത്തിലായിരുന്നു നൂറോളം പേര്‍ പങ്കെടുത്ത ബോധവല്‍ക്കരണ ശില്പശാല. സ്വാശ്രയശീലവും സാധുജന സഹായവുമായി വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാരഥി കൂട്ടായ്മ പുതിയ മുന്നേറ്റത്തിലൂടെ വീണ്ടും ജനശ്രദ്ധനേടിയിരിക്കുകയാണ്.

publive-image

പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്റെ ആദ്യപടിയായി ബോധവല്‍ക്കരണ ശ്രമങ്ങളാണ് സാരഥി ആരംഭിച്ചിട്ടുള്ളത്. കുറവിലങ്ങാട് മേഖലയിലെ സാരഥി സ്വാശ്രയസംഘാംഗങ്ങളാണ് സെമിനാറില്‍ പങ്കെടുത്തത്.

ചങ്ങനാശേരി റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ജെ ജോസഫ് ചെമ്പകത്തുപറമ്പില്‍, ഓര്‍ഗൈനൈസര്‍ ഷാജി തോമസ് എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിന്റ് റെജിമോന്‍ കുളപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.

ബെന്നി കോച്ചേരി, സാരഥി ഭാരവാഹികളായ സിസ്റ്റര്‍ സിയോണ, സിസ്റ്റര്‍ ആനിട്രീസാ, സിസ്റ്റര്‍. ജെരാര്‍ദ്, ജോണ്‍സണ്‍ വാഴക്കാലാ, ജയ്‌മോന്‍ തെക്കേതറപ്പേല്‍, ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.

Advertisment