Advertisment

"ഭാഗ്യലക്ഷ്മി" പാലായിൽ. 24 ദിവസത്തിനിടയില്‍ കേരളഭാഗ്യക്കുറിയുടെ മൂന്ന് ഒന്നാം സമ്മാനങ്ങള്‍

author-image
സുനില്‍ പാലാ
New Update

തിരുവോണം മുതല്‍ പാലായിലെ തിരുവോണം ലക്കിസെന്ററിന് ഭാഗ്യനാളുകള്‍. കേവലം 24 ദിവസത്തിനിടയില്‍ കേരളഭാഗ്യക്കുറിയുടെ മൂന്ന് ഒന്നാം സമ്മാനങ്ങളാണ് തിരുവോണം ലക്കിസെന്ററിലെ വി.ജി. അനില്‍കുമാര്‍ (ലോട്ടറി അനി) വിറ്റ ടിക്കറ്റിന് ലഭിച്ചത്.

Advertisment

മുന്‍ വര്‍ഷങ്ങളില്‍ നാല് തവണ അനില്‍വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് പാലാ ടൗണ്‍ ബസ്റ്റാന്റില്‍, ബസ്സുകളില്‍ കയറിയിറങ്ങി ലോട്ടറി വിറ്റിരുന്ന പാലാ നിരപ്പേല്‍ വി.ജി. അനില്‍കുമാര്‍ (48) പരിചയക്കാര്‍ക്കെല്ലാം 'ലോട്ടറി അനി' ആണ്.

publive-image

ഒന്നാം സമ്മാനം കിട്ടിയതിന്റെ കമ്മീഷന്‍ കൊണ്ട് പാലാ ബസ്റ്റാന്റിന് സമീപം ഒരു കട വാടകയ്‌ക്കെടുത്ത് നേരിട്ട് ടിക്കറ്റെടുത്ത് ഹോള്‍സെയിലും റീട്ടെയിലുമായി "തിരുവോണം ലക്കി സെന്റര്‍ " ആരംഭിക്കുകയായിരുന്നു.

ആഗസ്റ്റ് 23-ലെ 226-ാം നമ്പര്‍ കാരുണ്യ പ്ലസ് നറുക്കെടുപ്പിന്റെ സി.സി. 811097 എന്ന ടിക്കറ്റും സെപ്റ്റംബര്‍ 2-ലെ 385-ാം നമ്പര്‍ പൗര്‍ണ്ണമി നറുക്കെടുപ്പിന്റെ ആര്‍. എം. 493897 നമ്പര്‍ ടിക്കറ്റും സെപ്റ്റംബര്‍-15-ലെ 362-ാം നമ്പര്‍ കാരുണ്യ നറുക്കെടുപ്പിലെ കെ.എല്‍. 333519 നമ്പര്‍ ടിക്കറ്റും തിരുവോണം ലക്കി സെന്ററില്‍ നിന്നും വിറ്റുപോയതാണ്.

തുടര്‍ച്ചയായി ഭാഗ്യദേവത കടാക്ഷിക്കുമ്പോഴും പഴയതൊന്നും മറക്കാതെ എല്ലാവരോടും സ്‌നേഹത്തോടെയും ലാളിത്യത്തോടെയും പെരുമാറുകയാണീ ഭാഗ്യം വില്പനക്കാരന്‍.

ഒന്നാം സമ്മാനങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചതോടെ ദൂരെദിക്കുകളില്‍ നിന്നുപോലും ഇവിടെ ലോട്ടറി ടിക്കറ്റെടുക്കാന്‍ ആളുകള്‍ എത്തുന്നുണ്ട്.

Advertisment