Advertisment

പ്രളയ മഹാദുരന്തം: കേന്ദ്രസര്‍ക്കാര്‍ മാനുഷിക പരിഗണന നിഷേധിക്കുന്നു - വക്കച്ചന്‍ മറ്റത്തില്‍

New Update

പാലാ:  പ്രളയ മഹാദുരന്തം മൂലം കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ സഹായ ഹസ്‌തവുമായി വന്ന വിദേശ രാജ്യങ്ങളെ അകറ്റി നിര്‍ത്തുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളീയ സമൂഹത്തോടുള്ള കനത്ത വെല്ലുവിളിയാണെന്നും മാനുഷിക പരിഗണന നിഷേധിക്കുകയാണെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ സംസ്ഥാന ട്രഷറര്‍ വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്‌.എം.പി പറഞ്ഞു.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ പാലാ നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന്‌ താങ്ങാനാവാത്ത വിധത്തിലുള്ള കനത്ത നാശനഷ്‌ടം നികത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ ആവശ്യത്തിന്‌ ഫണ്ട്‌ ലഭ്യമാക്കാതെ വിദേശ സഹായത്തെ എതിര്‍ക്കുക വഴി കേരളത്തിന്റെ പുനര്‍ജീവനത്തിന്‌ കേന്ദ്രം തടസം നില്‍ക്കുകയാണെന്നും അതിജീവനത്തിനുവേണ്ടിയുള്ള മലയാളികളുടെ പോരാട്ടത്തെ ലോകരാജ്യങ്ങള്‍ പ്രകീര്‍ത്തിക്കുന്ന കാഴ്‌ചയാണ്‌ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ ബാബു മുകാല അദ്ധ്യക്ഷത വഹിച്ച നേതൃസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ജോസ്‌ പാറേക്കാട്ട്‌ മുഖ്യപ്രഭാഷണം നടത്തി. കുര്യന്‍ ജോസഫ്‌ പൂവത്തിങ്കല്‍, ട്രിജോ മുള്ളനാനിക്കല്‍, വിന്‍സെന്റ്‌ കണ്ടത്തില്‍, ജോസഫ്‌ വാഴയില്‍, ചാക്കോച്ചന്‍ കളപ്പുരയ്‌ക്കല്‍, സിബി മൂക്കന്‍തോട്ടം ജോയി കുന്നപ്പള്ളി, രാജന്‍ ആരംപുളിയ്‌ക്കല്‍, ജിനോ ജോണ്‍, വിമല്‍ ജോസ്‌, സാബു പൂവത്താനി, ഔസേപ്പച്ചന്‍ ഓടയ്‌ക്കല്‍, ഷാജന്‍ മണിയാക്കുപാറ, ചെറിയാന്‍ ചെറുകാട്‌, കിഷോര്‍ പാഴൂക്കുന്നേല്‍, അപ്പച്ചന്‍ പാലക്കുടിയില്‍, എബിന്‍ വാട്ടപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment