Advertisment

ബി ഡി.എസ് അഡ്മിഷൻ ഡേറ്റ് നീട്ടണം: യൂത്ത്ഫ്രണ്ട് (എം)

New Update

കോട്ടയം:  മെഡിക്കൽ നീറ്റ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ബി.ഡി.എസ്.ന് ജോയിൻ ചെയ്യുവാനുള്ള അവസാന തിയതി 17/8/18 വെള്ളിയാഴ്ച്ച 5 PM എന്നത് നീട്ടി നൽകണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ ഉണ്ടായിരിക്കുന്ന അതിരൂക്ഷമായ പ്രളയക്കെടുതി മൂലം വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കാത്തതിനാൽ അവസരം നഷ്ടപ്പെട്ട് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകുമെന്നും സജി അഭിപ്രായപ്പെട്ടു.

Advertisment