Advertisment

2022 ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി 'ജനറേഷന്‍ അമേസിംഗ്' ലോഞ്ചിംഗ് പ്രോഗ്രാം ഗോതമ്പറോഡില്‍

author-image
admin
New Update

മുക്കം:  2022 ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന Generation Amazing പരിശീലന പ്രോഗ്രാമിന്റെ കേരളത്തിലെ ലോഞ്ചിംഗ് കോഴിക്കോട് ജില്ലയിലെ മുക്കം-ഗോതമ്പറോഡില്‍ ജൂലൈ 15 ഞായര്‍ രാവിലെ 8 മണിക്ക് മുക്കം എസ്.ഐ കെ.പി അഭിലാഷ് നിര്‍വഹിക്കും. ഫുട്ബാളിലൂടെ യുവജനങ്ങള്‍ക്കിടയില്‍ സാമൂഹിക ക്ഷമത വര്‍ധിപ്പിക്കാനുതകുന്ന പരിപാടികളാണ് 'ജനറേഷന്‍ അമേസിംഗ്' പരിപാടികളില്‍ ഉള്ളത്.

Advertisment

publive-image

2010 മുതല്‍ ഖത്തര്‍ 2022 ലോകകപ്പിന് ആതിഥ്യമരുളും എന്ന പ്രഖ്യാപനത്തിനു ശേഷമാണ് ഇതിന്റെ തുടക്കം. എല്ലാ തലത്തിലുമുള്ള ജനങ്ങളെയും ഉള്‍കൊള്ളുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്.

ബ്രസീല്‍, ജോര്‍ഡന്‍, ലബനാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗത്താഫ്രിക്ക, സിറിയ എന്നീ രാജ്യങ്ങളില്‍ വേരൂന്നിയ പ്രോഗ്രാമിന്റെ ഇന്ത്യയിലെ വ്യാപനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ക്കും 8 കോച്ചുമാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

publive-image

ജനറേഷന്‍ അമേസിംഗ് വര്‍ക്കേര്‍സ് അംബാസിഡര്‍മാരായ സാദിഖ് റഹ്മാന്‍ സി.പിയും നാജിഹ് കുനിയിലുമാണ് നേതൃത്വം നല്‍കുന്നത്. 2022 വേള്‍ഡ് കപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ നിര്‍ദ്ദേശാനുസരണം ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി ഫസല്‍ബാബു, തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രതിനിധികളായ സാലിം ജീറോഡ്, ശിഹാബുല്‍ ഹഖ്, ബാവ പവര്‍വേള്‍ഡ്, മുശീറുല്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment