Advertisment

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആലുവയിലേക്ക് പോകുന്ന സന്നദ്ധ സേവകര്‍ക്ക് ജീറോഡില്‍ ഉജ്ജ്വല യാത്രയയപ്പ്

author-image
സാലിം ജീറോഡ്
New Update

ജീറോഡ്:  ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആലുവയിലേക്ക് പുറപ്പെടുന്ന ജീറോഡിലെ യുവകൂട്ടായ്മക്ക് നാട് യാത്രയയപ്പ് നല്‍കി. മുക്കം സബ് ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷ് സന്നദ്ധസേന ക്യാപ്റ്റന്‍ സലീം കോയക്ക് ഫ്‌ലാഗ് കൈമാറി.

Advertisment

publive-image

ശുചീകരണ പ്രവര്‍ത്തനത്തിന് ഒരു ടിപ്പര്‍ ഉള്‍പ്പടെ സര്‍വ സന്നാഹങ്ങളുമായി പുറപ്പെടുന്ന ടീമില്‍ 50 അംഗങ്ങളാണ് ആദ്യ ഘട്ടത്തില്‍ പോവുന്നത്. ടീമിന്റെ യാത്ര-ഭക്ഷണ ചെലവുകള്‍ ഗോതമ്പറോഡിലെ ഗാലക്‌സി മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ്‌സാണ് വഹിക്കുന്നത്.

ജീറോഡ് വാട്‌സാപ്പ് കൂട്ടായ്മ നല്‍കുന്ന ധനസഹായം എഞ്ചിനീയര്‍ മുഹമ്മദ് ടീം ലീഡര്‍ മൊയ്തുവിന് കൈമാറി. നാട്ടിലെ മതരാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

Advertisment