Advertisment

ഹല്‍ത്താല്‍ ദിനത്തില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ തീരവും കുളിക്കടവും ശുചീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍

author-image
admin
New Update

മുക്കം:  ഹര്‍ത്താല്‍ ദിനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കക്കാട് യൂനിറ്റ് പ്രവര്‍ത്തകര്‍ ഇരുവഴിഞ്ഞിപ്പുഴയുടെ തീരവും കുളിക്കടവും ശുചീകരിച്ചു. കക്കാട് വാര്‍ഡ് ശുചീകരണത്തിന്റെ ഭാഗമായാണ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കുടുംബസമേതം ശുചീകരണത്തിനിറങ്ങിയത്.

Advertisment

publive-image

വാര്‍ഡ് മെമ്പര്‍ ജി അബ്ദുല്‍ അക്ബര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രളയത്തില്‍ പുഴയുടെ തീരങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്ത് കുളിക്കടവുകള്‍ പുനര്‍നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് പ്രവര്‍ത്തകര്‍ ഏര്‍പ്പെട്ടത്.

publive-image

തോട്ടത്തില്‍ അസീസ്, ശാഹുല്‍ ഹമീദ്, തോട്ടത്തില്‍ ജഹീഷ, ടി. ഉമ്മര്‍, മുഹമ്മദ് അലി മാസ്റ്റര്‍, കുട്ടിമാന്‍, ടി. അസീസ്, കുഞ്ചോയി, ജാഷിം, ടി.പി. ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment