Advertisment

'സ്നേഹം' ലോഞ്ചിങ് വിളംബരം ആഗസ്ത് 10 ന് കോഴിക്കോട് ടൗൺഹാളിൽ

New Update

കോഴിക്കോട്:  സ്നേഹം ലോഞ്ചിങ് വിളംബരം  ആഗസ്ത് 10 നു വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ. ബിനോയ്‌ വിശ്വം എം പി , Dr എം. കെ മുനീർ എം എൽ എ, പി എച്ച് അബ്ദുള്ള മാസ്റ്റർ, ശിവദാസ് വാരിയർ, Dr സണ്ണി ഫിലിപ്പ് ചന്ദ്രശേഖർ പുല്ലങ്കോട് എന്നിവരും മറ്റു പ്രമുഖരും സാംസ്കാരിക സംഗമത്തിൽ സംബന്ധിക്കും.

Advertisment

തുടർന്ന് സിനിമ പിന്നണി ഗായകൻ നൗഷാദ് ബാബു കൊല്ലം,  മഷൂദ് തങ്ങൾ ലുഖ്‌മാൻ അരീക്കോട് ഫർഹീൻ ഫാത്തിമ തുടങ്ങിയവരും റിയാലിറ്റി ഷോകളിൽ ശ്രദേ യരായ ഗായകരും ഒരുക്കുന്ന ഇശൽ തേൻ കണം അരങ്ങേറും.

publive-image

മാനവികത ഉയർത്തിപ്പിടിച്ചു കൊണ്ട് സ്‌നേഹവും സൗഹൃദവും മാത്രം കൊണ്ട് ഒരു നാടിനും സമൂഹത്തിനും പുരോഗതി ഉണ്ടാവു എന്ന ചിന്ത പങ്കുവെച്ചു കൊണ്ടുള്ള ലോകത്തിലെ മലയാളികളുടെ പതിനായിരത്തി ഒന്ന് അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് കർമ്മ രംഗത്തെക്കു ചുവടു വെക്കുന്ന സഘടനയാണ് (സ്നേഹം ) സൊസൈറ്റി ഫോർ നേഷണൽ എം പവർ മെന്റ് ഹെ റി റ്റെജ് ആർട്സ് &മ്യൂസിക് ).

സമൂഹത്തിൽ വർധിച്ചു വരുന്ന വർഗീയതക്കും  ലഹരിക്കും എതിരായും സ്നേഹം കർമ്മ രംഗത്തുണ്ട്. വർധിച്ചു വരുന്ന വൃദ്ധസദനം നമ്മേ ആശങ്ക പെടുത്തുന്ന ഒരു ഘട്ടത്തിലേക്ക് നീങ്ങുന്നു. സ്വന്തം രക്ഷിതാക്കൾക്ക് സഹായമായി വർത്തിക്കേണ്ട അവരുടെ വാർധക്യ കാലത്തു താങ്ങാവേണ്ട മക്കൾ അവരെ ഉപേക്ഷിക്കുന്ന പരിതാപകരമായ ഒരു സംസ്കാരം വളർന്നു വരുന്നതു നമ്മേ ഭയപ്പെടുത്തുന്നു.

ഇവിടെയാണ് സ്നേഹമെന്ന ഈ കൂട്ടായ്മ നന്മ നിറഞ്ഞ ചില പ്രവർത്തന പദ്ധതികളുമായി സമൂഹത്തിന്റെ മുമ്പിലേക്ക് വരുന്നത് സ്നേഹത്തിന്റെ ലോഞ്ചിങ് .

ഒക്ടോബറിൽ യൂ എ ഇ യിൽ വെച്ചുകൊണ്ടും നവംബർ അവസാന വരാം ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂ ഡൽഹിയിലും നടത്താനാണ് തീരുമാനം. പ്രസ്തുത പരിപാടിയുടെ വിളംബര സംഗമം ആണ്‌ ആഗസ്ത് 10 നു വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ വെച്ചു നടക്കുന്നത്.

Advertisment