Advertisment

സ്‌നേഹപൂര്‍വം കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി 2.5 ലക്ഷം രൂപയുടെ കിറ്റുകള്‍ വിതരണം ചെയ്തു

author-image
admin
New Update

കോഴിക്കോട്:  ജില്ലാ കലക്ടറുടെ സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി ഖത്തര്‍ കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ കല്ലുത്താന്‍ കടവ് കോളനിയിലെ പ്രളയ ദുരന്തത്തില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് നല്‍കിയ പതിനായിരം രൂപ വിലക്കുള്ള ഗൃഹോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍വ്വഹിച്ചു.

Advertisment

publive-image

കസബ വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റ്റിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത പ്രഭ അധ്യക്ഷത വഹിച്ചു.

വില്ലേജ് ഓഫീസര്‍ ബീന.കെ, തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍, ഹരിത മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, സെക്രട്ടറി ടി.കെ മാധവന്‍ , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി, തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment