Advertisment

പെട്രോൾ-ഡീസൽ വില വർധന: മുക്കം പെട്രോൾ പമ്പിന് മുന്നിൽ വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ

author-image
admin
New Update

മുക്കം:  പെട്രോളിയം ഉൽപന്നങ്ങളുടെ വില അമിതമായി വർധിപ്പിച്ച് ജനങ്ങളുടെ മുതുകൊടിക്കുന്ന മോദി സർക്കാർ നയത്തിനെതിരെ വെൽഫെയർ പാർട്ടി മുക്കം പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി അഗം അൻവർ സാദത്ത് കുന്നമംഗലം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിനേനയെന്നോണം വർധിപ്പിച്ച് മോദി പാവം ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദി ഭരണത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ സമ്പൂർണ്ണമായി തകർന്നിരിക്കുന്നു. ഇതിന്റെ ഭാരവും ജനങ്ങൾക്ക് മേൽ കെട്ടിവെക്കുകയാണ്.

മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പൽ കൗൺസിലർ ഗഫൂർ മാസ്റ്റർ, ഉബൈദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ലിയാഖത്തത് മുറമ്പാത്തി, കൗൺസിലർ ഷഫീഖ് മടായി, ഇ.കെ.കെ ബാവ, ശേഖരൻ മുക്കം, ചാലിൽ അബ്ദുമാസ്റ്റർ, സജ്ന ബാല സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.

Advertisment