തിരുവമ്പാടി: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത ദേശീയ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗയും സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മുറമ്പാത്തി, മുക്കം മുനിസിപ്പൽ കൗൺസിലർ ഗഫൂർ മാസ്റ്റർ, മോയിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
പ്രതിഷേധപ്രകടനത്തിന് ഫിറോസ് ഖാൻ, സോളി ജോർജ്ജ്, തോമസ് പുല്ലൂരാംപാറ, നാസർ, സലീന ടീച്ചർ, ശേഖരൻ മുക്കം എന്നിവർ നേതൃത്വം നൽകി.