Advertisment

സഹായ ഹസ്തവുമായി വീണ്ടും മധുക്കര എസിസി സിമെന്റ് കമ്പനിയിലെ ജീവനക്കാർ

New Update

പാലക്കാട്:  ദുരിതവാര്‍ത്തകള്‍ കേള്‍ക്കുമ്പോഴെല്ലാം ആര്‍ദ്രത ചുരത്തുന്ന ഹൃദയവുമായി സഹായ ഹസ്തം നീട്ടുകയാണ് തമിഴ്മക്കൾ. മധുക്കരയിലെ എസിസി ലിമിറ്റഡ് കമ്പനിയാണ് ഇന്നലെ വീണ്ടും കാരുണ്യവുമായി അതിർത്തി കടന്നെത്തിയത്.

Advertisment

publive-image

<മധുക്കരയിലെ എസിസി ലിമിറ്റഡ് കമ്പനി ഉദ്യോഗസ്ഥർ കല്ലടിക്കോട് എസ് ഐ എം.ബിജുവുമായി ചർച്ച നടത്തുന്നു>

പ്രളയമഴയില്‍ ജീവിത ദുരിതത്തിൽ പെട്ടുപോയവര്‍ക്ക് നേരെ ഒരു ലോഡ് സാധനങ്ങളുമായാണ് കഴിഞ്ഞ മാസം ജില്ലയിലെ മൂന്നിടത്തെ ക്യാമ്പുകളിലേക്ക് ഇവർ സഹായ ഹസ്തം നീട്ടിയത് . ഇപ്പോൾ കരിമ്പ പഞ്ചായത്തിലെ കിടപ്പ് രോഗികളായ 40 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യകിറ്റും വസ്ത്രങ്ങളും കല്ലടിക്കോട് ജനമൈത്രി പോലീസ് സ്റ്റേഷൻ മുഖാന്തിരം കൈമാറി.

publive-image

കല്ലടിക്കോട് എസ്.ഐ.ബിജു,ജനമൈത്രി സിആർഒ രാജ് നാരായണൻ,സിപിഒ കൃഷ്ണദാസ്, ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ജീവനക്കാരും ചേർന്ന് അതിർത്തിക്കപ്പുറത്ത് നിന്നെത്തിയ സ്നേഹോപഹാരം സ്വീകരിച്ചു. മനുഷ്യരായ നമ്മുടെ കൂടപ്പിറപ്പുകളെ വിഷമതകളിൽ നിന്ന് കരകേറ്റുന്നതിനുള്ള ശ്രമത്തില്‍ നമുക്കും കഴിയുംവിധംപങ്കുചേരാം - സംഘം പറഞ്ഞു.

എ സി സി പ്ലാന്റ് ഡയറക്ടർ ഉദയകുമാർ പവാർ,എച്ച്.ആർ. ഡിജിഎം വിത്സൺ, ശെൽവരാജ്,രമേശ്,സത്യമൂർത്തി, വിനോദ് കുമാർ, ശ്രീധരൻ, മാണിക്യം, ചിട്ടിബാബു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisment