Advertisment

സി.എച്ച് സാജിദ് എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയാ പ്രസിഡന്റ്

New Update

കൂട്ടിലങ്ങാടി:  എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയയുടെ 2018 കാലയളവിലേക്കുള്ള പ്രസിഡന്റായി സി.എച്ച് സാജിദിനേയും സെക്രട്ടറിയായി അഫീഫ് മക്കരപ്പറമ്പയേയും തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി അഷ്റഫ് കടുങ്ങൂത്ത്, ജോയിന്റ് സെക്രട്ടറിയായി അസ് ലം പടിഞ്ഞാറ്റുംമുറി എന്നിവരെയും തിരഞ്ഞെടുത്തു.

Advertisment

മറ്റു ഭാരവാഹികൾ: നിഷാദ് കടുങ്ങൂത്ത്(പി.ആർ), ഇഹ്സാൻ മുഞ്ഞക്കുളം (ബൈത്തുൽമാൽ കൺ വീനർ), നിബ്രാസ് അമീൻ (ഹൈസ്കൂൾ, ഹയർ സെക്കണ്ടറി), ഷാഹിദ് ഇസ്മാഈൽ (കായികം, സംവേദന വേദി) എന്നിവരേയും തെരെഞ്ഞെടുത്തു.

publive-image

തൻസീം പടിഞ്ഞാറ്റുംമുറി, ഫുആദ് കൂട്ടിലങ്ങാടി, ഫയാസ് ഹബീബ്, റാഷിദ് പാങ്ങ് എന്നിവരെ ഏരിയാ സമിതിയംഗങ്ങളായും തെരെഞ്ഞെടുത്തു.

യൂനിറ്റ് പ്രസിഡന്റുമാർ: നിബ്രാസ് അമീൻ (വടക്കാങ്ങര സെൻട്രൽ), നാസിഹ് അമീൻ (വടക്കാങ്ങര സൗത്ത്), മുഹ്സിൻ (മക്കരപ്പറമ്പ്), ഹാദിൽ (കടുങ്ങൂത്ത്), ഫുആദ് (കൂട്ടിലങ്ങാടി), അംജദ് നസീഫ് (മുഞ്ഞക്കുളം), വി.കെ ഷുഹൂദ് (പടിഞ്ഞാറ്റുമുറി), അഫ്സൽ (കുറുവ), ഷാഹിദ് ഇസ്മായിൽ (ചെറുകുളമ്പ്), ഷനിൽ (പാങ്ങ്).

കൂട്ടിലങ്ങാടി അൻസാറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന തെരെഞ്ഞെടുപ്പിന് എസ്‌.ഐ.ഒ ജില്ലാ സെക്രട്ടറിമാരായ മുസ്തബ്ഷിർ ഷർഖി, മുസ്തഫ ചേരിയം എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡണ്ട് മുഹമ്മദലി മാസ്റ്റർ, ഫയാസ് ഹബീബ് എന്നിവർ സംസാരിച്ചു.

Advertisment