Advertisment

ഫാഷിസത്തിന്റെ ഭീകരതകൾക്കെതിരെ പ്രതിരോധങ്ങൾ അനിവാര്യം- ഇ.ടി മുഹമ്മദ് ബഷീർ

New Update

ചേളാരി:  ഫാഷിസത്തിന്റെ ഭീകരതകൾ അധികരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും അത് ശക്തിപ്പെടാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഈ ഭീകരതകൾക്കെതിരെ പ്രതിരോധങ്ങൾ ഉയർന്ന് വരൽ അനിവാര്യമാണെന്ന് എം.പി ഇ.ടി മുഹമ്മദ് ബഷീർ.

Advertisment

'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ചേളാരിയിൽ രണ്ടു ദിവസമായി നടക്കുന്ന 'ഹിന്ദുത്വ ഫാഷിസം: ദേശീയത, വംശീയത, പ്രതിരോധം' പാഠശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഇത്തരം പാഠശാലകൾ ഫാഷിസ്റ്റ് പ്രതിരോധങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു.

publive-image

പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയും പത്രപ്രവർത്തകയുമായ റാണാ അയ്യൂബ് മുഖ്യാതിഥിയായിരുന്നു. മാധ്യമം-മീഡിയാവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റൻറ് അമീർ പി.മുജീബ് റഹ്മാൻ, കെ അംബുജാക്ഷൻ, സി.വി ജമീല, സി.ടി സുഹൈബ്, അഫീദ അഹ്മദ് എന്നിവർ സമ്മേളനത്തെ അഭിസംബോധനം ചെയ്തു. ഉമർ ആലത്തൂർ സ്വാഗതവും ജലീൽ കോഡൂർ നന്ദിയും പറഞ്ഞു.

ഫാഷിസ്റ്റ് വിരുദ്ധ പാഠശാലയുടെ രണ്ടാം ദിവസം സംഘ്ഫാഷിസത്തിന്റെ ചരിത്രവും വളർച്ചയും സൂക്ഷ്മമായി വിലയിരുത്തുന്നതായിരുന്നു. മതേതര പാർട്ടികളും ഇടതുപക്ഷവും പൊതുബോധവും സംഘ്പരിവാറിന്റെ വളർച്ചയിൽ വഹിച്ച പങ്കും അക്കാദമികമായി സമർഥിക്കപ്പെട്ടു.

'ഫാഷിസവും പ്രതിരോധവും: മത-മതേതര സങ്കൽപങ്ങൾ, പ്രതിസന്ധികൾ ' എന്ന സെഷനിൽ മതനിരപേക്ഷതയുടെ കേരളീയ പരിസരം: സംഘർഷങ്ങൾ, സംവാദങ്ങൾ, ഫാഷിസത്തോടുള്ള പ്രതിരോധം: ഇടപെടലിന്റെ വഴികൾ, ഫാഷിസ്റ്റ് വിരുദ്ധ രാഷട്രീയത്തിലെ മുസ് ലിം, ഭുരിപക്ഷം/ന്യൂനപക്ഷം: സമീകരണയുക്തിയിലെ പാളിച്ചകൾ, ഫെമിനിസവും ഫാഷിസവും: മുസ് ലിം സ്ത്രീരാഷട്രീയത്തിന്റെ പാഠങ്ങൾ എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. ടി.ടി ശ്രീകുമാർ, കുര്യാക്കോസ് മാത്യു, കെ. അഷ്റഫ്, കെ.കെ ബാബുരാജ്, ഉമ്മുൽ ഫായിസ എന്നിവർ പേപ്പർ അവതരിപ്പിച്ചു.

തൗഫീഖ് കെ.പി അധ്യക്ഷത വഹിച്ച സെഷനിൽ ഡോ. ഉമർ ഒ തസ്നിം, അനൂപ് വി.ആർ എന്നിവർ ഇടപെട്ട് സംസാരിച്ചു. തമന്ന സുൽത്താന സെഷൻ കോഡിനേറ്ററായിരുന്നു.

'മതംമാറ്റം: ആദർശം, രാഷട്രീയം, സംസ്കാരം' എന്ന സെഷനിൽ മതപരിവർത്തനത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചോദനകൾ, സമരോത്സുകമായ മതപരിവർത്തന ചരിത്രം, കേരള നവോഥാനവും മതപരിവർത്തന സംവാദങ്ങളും, ലൗ ജിഹാദ്: ന്യൂനപക്ഷ വേട്ടയുടെ ഹിംസാത്മക രീതിശാസ്ത്രം, ഇന്ത്യൻ ഫാഷിസവും ക്രൈസ്തവ ഇടപാടുകളും: സമവായങ്ങൾ, സംഘർഷങ്ങൾ എന്നീ തലക്കെട്ടുകളിൽ രവിചന്ദ്രൻ ബി, കെ.ഇ.എൻ, ഡോ. അജയ് ശേഖർ, ഡോ. ബി.എസ് ഷെറിൻ, ഷിബി പീറ്റർ എന്നിവർ പേപ്പറുകൾ അവതരിപ്പിച്ചു.

പി. റുക്സാന അധ്യക്ഷത വഹിച്ച സെഷനിൽ ഡോ. വി ഹിക്മതുല്ല, ഷംസീർ ഇബ്റാഹിം എന്നിവർ ഇടപെട്ട് സംസാരിച്ചു. നഫീസ തനൂജ സെഷൻ കോഡിനേറ്ററായിരുന്നു.

Advertisment