Advertisment

പ്ലസ് വൺ; പുതിയ ബാച്ചുകൾ അനുവദിച്ചത് സ്വാഗതാർഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

മലപ്പുറം:  ഹയർ സെക്കണ്ടറി മേഖലയിൽ രൂക്ഷമായ സീറ്റ് പ്രതിസന്ധി അനുഭവിക്കുന്ന മലപ്പുറം ജില്ലക്ക് തെക്കൻ മേഖലയിൽ വിദ്യാർഥികളില്ലാതെ ഒഴിഞ്ഞു കിടന്ന 8 പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചത് സ്വാഗതാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ്.

Advertisment

publive-image

പൊതുമേഖലാ വിദ്യാലയങ്ങളിൽ സീറ്റ് ലഭിക്കാത്ത കാൽ ലക്ഷത്തോളം വിദ്യാർഥികൾ മലപ്പുറം ജില്ലയിലുണ്ട്. അതിൽ അഞ്ഞൂറിൽ താഴെ പേർക്ക് മാത്രമേ ഈ പുതിയ ബാച്ചുകൾ ഉപകാരപ്പെടൂ. എങ്കിലും വിഷയത്തെ സമീപിക്കാൻ സർക്കാർ തയ്യാറായത് സ്വാഗതാർഹമാണ്.

അടുത്ത അധ്യയന വർഷത്തിന് മുമ്പെങ്കിലും ജില്ലയിലെ പ്രതിസന്ധി പരിഹരിക്കുന്ന പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment