Advertisment

സാഹോദര്യവും നൈതികതയും രാഷ്ട്രീയ മുദ്രാവാക്യങ്ങളായി വികസിപ്പിക്കണം - ഷംസീർ ഇബ്രാഹിം

New Update

വണ്ടൂർ:  "ആക്രമണരാഷ്ട്രീയത്തോട് വിസമ്മതിക്കുക നവ ജനാധിപത്യ രാഷ്ട്രീയ ശക്തിപെടുത്തുക" എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് വണ്ടൂർ മണ്ഡലം കൺവെൻഷൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഹിംസയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ സാഹോദര്യവും നൈതികതയും രാഷ്ട്രീയ മുദ്രാവാക്യങ്ങളായി വികസിച്ചു വരേണ്ടതുണ്ട്.

വൈവിധ്യങ്ങളുടെ സഹവർത്തിത്വവും സഹിഷ്ണുതയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഉള്ളടക്കമായി മാറുമ്പോൾ മാത്രമേ കാമ്പസുകളിൽ ജനാധിപത്യം പൂർണാർഥത്തിൽ സ്ഥാപിതമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ സമതിയങ്ങം ജസീൽ മമ്പാട് അധ്യക്ഷത വഹിച്ചു.

പുതിയ പ്രവർത്തകർക്ക് മെംബെർഷിപ് നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസ്ഥാന സമിതി അംഗം സൂഫിയ മഹമൂദ് ക്യാമ്പസുകളിലും തെരുവുകളിലും ഹിംസയുടെ രാഷ്ട്രയത്തെ അല്ല ജനാധിപത്യത്തിന്റെ പുതിയഭാവങ്ങളെയാണ് പടുത്തുയർത്തേണ്ടത് എന്നും പറഞ്ഞു.

publive-image

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സുഭദ്ര വണ്ടൂർ,മണ്ഡലം പ്രസിഡന്റ് അബ്‌ദുള്ള കോയ തങ്ങൾ,യാസർ വാണിയമ്പലം എന്നിവർ സംസാരിച്ചു.

തുടർന്ന് ക്യാമ്പസ് യൂണിറ്റ് നേതാക്കളായ ഹംന,സുമയ്യാ, ഫർസാൻ,ഫവാസ് എന്നിവർ എം.ഈ.എസ് മമ്പാട്, ഡബ്ല്യൂ. ഐ. സി വണ്ടൂർ,സഹ്യവെളാമ്പുറം, ഹികമിയതിരുവാലി തുടങ്ങിയ മണ്ഡലത്തിലെ കോളജിലെ ഫ്രറ്റേർണിറ്റിയുടെ പാർട്ടി പ്രവർത്തനങ്ങൾ പങ്കുവെച്ചു.

സഫ ഹസാറസംഗം പാർട്ടിഗാനം ആലപിച്ചു. സ്വാഗതം ശഫീഹ് വാണിയമ്പലവും നന്ദി മജിദ മമ്പാട് പറഞ്ഞു.

Advertisment