Advertisment

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരെഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റിക്ക് ഉജ്വല മുന്നേറ്റം

New Update

മലപ്പുറം:  കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരെഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന് മികച്ച വിജയം. സ്വന്തമായി അഞ്ച് യൂനിയനുകളും മുന്നണിയുടെ ഭാഗമായി മൂന്ന് യൂനിയനും നേടിയതായി ഫ്രറ്റേണിറ്റി ജില്ല പ്രസിഡണ്ട് കെ.കെ അഷ്‌റഫ് അറിയിച്ചു.

Advertisment

എസ്.എഫ്.ഐ - എം.എസ്.എഫ് - കെ.എസ്.യു സഖ്യത്തെ മുഴുവൻ സീറ്റുകളിലും പരാജയപ്പെടുത്തിയാണ് പൂപ്പലം അജാസ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഫ്രറ്റേണിറ്റി യൂണിയൻ നേടിയത്.

publive-image

സഫ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഫ്രറ്റേണിറ്റി സ്ഥാനാർഥി റിസ്‌വാനാണ് യു.യു.സിയായി വിജയിച്ചത്. കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറം, സുല്ലമുസ്സലാം അരീക്കോട്, സാഫി കോളേജ് വാഴയൂർ എന്നിവിടങ്ങളിൽ ക്ലാസ് റപ്പുകളിൽ ഫ്രറ്റേണിറ്റി വിജയിച്ചു.

44 ജനറൽ സീറ്റുകൾ, 25 അസോസിയേഷനുകൾ, മൂന്ന് പി.ജി റപ്പ്, 14 ഡിഗ്രി റപ്രസെന്റേറ്റീവ്, 54 ക്ലാസ് റപ്രസെന്റേറ്റീവുകൾ എന്നിവയാണ് ജില്ലയിൽ ഫ്രറ്റേണിറ്റി നേടിയത്.

കാമ്പസുകളിലെ അക്രമരാഷ്ട്രീയത്തിനെതിരെ നവജനാധിപത്യ രാഷ്ട്രീയത്തിന് വിദ്യാർഥികൾ നൽകിയ പിന്തുണയാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് ജില്ല പ്രസിഡണ്ട് കെ.കെ അഷ്‌റഫ് അഭിപ്രായപ്പെട്ടു. പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വിദ്യാർഥികൾ നൽകിയ പിന്തുണക്ക് ഫ്രറ്റേണിറ്റി അഭിവാദ്യം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment