Advertisment

പ്ലസ് വൺ സീറ്റ്; മലബാറിനോടും മലപ്പുറത്തിനോടുമുള്ള വിവേചനം അവസാനിപ്പിക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

മലപ്പുറം:  എസ്.എസ്.എൽ.സി വിജയികളായ മുപ്പത്തിയൊന്നായിരത്തോളം വിദ്യാർഥികൾക്ക് പ്ലസ് വണിന് മലബാറിൽ സീറ്റുകളില്ലെന്നും ഇത് പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Advertisment

publive-image

സി.ബി.എസ്.ഇ, സേ പരീക്ഷ റിസൽട്ടുകൾ വരാനുണ്ട്. സീറ്റ് അപര്യാപ്തത പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വിദ്യാർഥികളെ അണി നിരത്തി പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകും.

ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ, ജനറൽ സെക്രട്ടറി രജിത മഞ്ചേരി, ജസീൽ മമ്പാട്, വൈസ് പ്രസിഡന്റ് ഹബീബ റസാഖ്, ബഷീർ തൃപ്പനച്ചി, സെക്രട്ടേറിയറ്റ് അംഗങ്ങളായ സാബിക് വെട്ടം, ഫയാസ് ഹബീബ്, ആസിഫലി, ഫാസിൽ മഞ്ചേരി, സുകൈന, പി നസീഹ, ബാസിത് താനൂർ, പി.പി അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു.

Advertisment