Advertisment

ദുരിതാശ്വാസ പ്രവര്‍ത്തനം: ജമാഅത്തെ ഇസ്‌ലാമി മേഖലാ കണ്‍വെന്‍ഷനുകള്‍ ആഗസ്റ്റ് 21ന്

author-image
admin
New Update

മലപ്പുറം:  സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസമിതി വിളിച്ചുചേര്‍ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷകവിഭാഗങ്ങളുടെയും സമ്പൂര്‍ണ മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ മലപ്പുറം ജില്ലയിലെ എട്ടു മേഖലകളിലായി ആഗസ്റ്റ് 21, ചൊവ്വാഴ്ച നടക്കും.

Advertisment

publive-image

വണ്ടൂര്‍ (ചുങ്കത്തറ, നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ് ഏരിയകള്‍), ശാന്തപുരം (മേലാറ്റൂര്‍, ശാന്തപുരം, പെരിന്തല്‍മണ്ണ), കൊണ്ടോട്ടി (വള്ളുവമ്പ്രം, കൊണ്ടോട്ടി, വാഴക്കാട്, യൂനിവേഴ്‌സിറ്റി), പൊന്നാനി (വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി, മാറഞ്ചേരി ഏരിയകള്‍) എന്നീ മേഖലകളില്‍ രാവിലെ 9.30നും മഞ്ചേരി (അരീക്കോട്, എടവണ്ണ, മഞ്ചേരി ഏരിയകള്‍), മലപ്പുറം (മങ്കട, ദഅ്‌വത്ത് നഗര്‍, മലപ്പുറം ഏരിയകള്‍), കോട്ടക്കല്‍ (വേങ്ങര, കോട്ടക്കല്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി ഏരിയകള്‍), തിരൂര്‍ (പുത്തനത്താണി, താനൂര്‍, തിരൂര്‍, പറവണ്ണ, ആലത്തിയൂര്‍ ഏരിയകള്‍) മേഖലകളില്‍ ഉച്ചക്ക് 2 മണിക്കുമാണ് കണ്‍വെന്‍ഷനുകള്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകനത്തില്‍ സേവനവിഭാഗം സംസ്ഥാന സെക്രട്ടറി പി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് അമീറുമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സ്വാലിഹ്, എസ്.ഐഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ എന്നിവര്‍ സംസാരിച്ചു.

Advertisment